ഹെബ്ബഗോഡി ദേവാലയത്തിൽ തിരുനാൾ സമാപിച്ചു

04:27 PM Oct 02, 2017 | Deepika.com
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ദേവാലയത്തിൽ ഇടവകമധ്യസ്ഥയായ പരിശുദ്ധ വ്യാകുലമാതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിൻറെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. പ്രധാന തിരുനാൾ ദിവസം ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കി. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും നടന്നു. സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾക്കു സമാപനമായി.