ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ബൈബിൾ ക്വിസ് ബാബുസാപാളയ സെന്റ് ജോസഫ്സ് ദേവാലയത്തിൽ സംഘടിപ്പിച്ചു. വിൻസെൻഷ്യൻ ആശ്രമം സുപ്പീരിയർ ഫാ. സെബാസ്റ്റ്യൻ പടിഞ്ഞാറേക്കുറ്റ് ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 250 കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ഇടവക ജേതാക്കളായി.
ബാബുസാപാളയ സെന്റ് ജോസഫ്സ് ഇടവക രണ്ടാം സമ്മാനവും കസവനഹള്ളി സെന്റ് നോർബർട്ട് ഇടവക മൂന്നാം സമ്മാനവും കരസ്ഥമാക്കി. വിജയികളെ മാണ്ഡ്യ രൂപതാ മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ അനുമോദിച്ചു. പരിപാടികൾക്ക് ബാബുസാപാളയ സെന്റ് ജോസഫ്സ് ഇടവക വികാരി ഫാ. ഷിന്റോ മംഗലത്ത് നേതൃത്വം നല്കി.
മാണ്ഡ്യ രൂപത ബൈബിൾ ക്വിസ്
05:43 PM Sep 28, 2017 | Deepika.com