ബംഗളൂരു: യെമനിൽ ഭീകരരുടെ തടവറയിൽനിന്ന് ഒന്നര വർഷത്തിനുശേഷം മോചിതനായ ഫാ.ടോം ഉഴുന്നാലിൽ 29നു രാവിലെ എട്ടിന് ബംഗളൂരുവിലെത്തും. സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിൽ നടക്കുന്ന സിബിസിഐ നേതൃയോഗത്തിൽ കർദിനാൾമാരും ആർച്ച്ബിഷപ്പുമാരും ഉൾപ്പെടുന്ന പ്രതിനിധികളെ അദ്ദേഹം സന്ദർശിക്കും. വൈകുന്നേരം ബംഗളൂരു ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ പ്രാർഥനാ ശുശ്രൂഷയ്ക്കു ശേഷം പൊതുസമ്മേളനം.
30ന് ബംഗളൂരു സലേഷ്യൻ പ്രൊവിൻഷ്യൽ ഹൗസിൽ പ്രോവിൻസിലെ എല്ലാ വൈദികരോടും ചേർന്ന് ഫാ. ടോം കൃതജ്ഞതാ ബലി അർപ്പിക്കും. തുടർന്ന് അദ്ദേഹം കേരളത്തിലേക്ക് തിരിക്കും. ഒക്ടോബർ ഒന്നിന് രാവിലെ 10ന് നെടുന്പാശേരിയിലെത്തുന്ന അദ്ദേഹത്തെ ബിഷപ്പുമാരുടെ നേതൃത്വ ത്തിൽ സ്വീകരിക്കും. ഉച്ചകഴിഞ്ഞു പാലാ ബിഷപ്സ് ഹൗസിൽ ബിഷപ്പുമാരെ സന്ദർശിച്ചശേഷം നാലിനു ജന്മനാടായ രാമപുരത്തെത്തും.
ഫാ. ടോം ഉഴുന്നാലിൽ 29ന് ബംഗളൂരുവിൽ
11:25 PM Sep 27, 2017 | Deepika.com