+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. മാത്യൂസ് മോർ അന്തിമോസിന് ഡബ്ലിനിൽ സ്വീകരണം

ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ പാത്രിയാർക്കൽ വികാരിയായി സ്ഥാനമേറ്റ ഡോ. മാത്യൂസ് മോർ അന്തിമോസിന് വ്യാഴാഴ്ച രാത്രി 8.15 നു ഡബ്ലിൻ എയർപോർട്ടിൽ സഭാമക്കൾ സ്വീകരണം നൽകുന
ഡോ. മാത്യൂസ് മോർ അന്തിമോസിന് ഡബ്ലിനിൽ സ്വീകരണം
ഡബ്ലിൻ: അയർലൻഡിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ പാത്രിയാർക്കൽ വികാരിയായി സ്ഥാനമേറ്റ ഡോ. മാത്യൂസ് മോർ അന്തിമോസിന് വ്യാഴാഴ്ച രാത്രി 8.15 നു ഡബ്ലിൻ എയർപോർട്ടിൽ സഭാമക്കൾ സ്വീകരണം നൽകുന്നു.
സെപ്റ്റംബർ 29, 30 ഒക്ടോബർ ഒന്ന് തീയതികളിൽ ഡബ്ലിനിലുള്ള സെന്‍റ് വിൻസെന്‍റ്സ് കാസിൽനോക്ക് കോളജിൽ നടക്കുന്ന ഫാമിലി കോണ്‍ഫറൻസിനു നേതൃത്വം നൽകുന്നതിന് എത്തിച്ചേരുന്ന മെത്രാപ്പോലീത്ത തുടർന്നുള്ള ദിവസങ്ങളിൽ ഭദ്രാസനത്തിലെ ഇടവകകൾ സന്ദർശിക്കും. കുടുംബ സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും ക്ലാസുകൾ എടുക്കുന്നതിനായി ഫാ. എബി വർക്കി ബുധനാഴ്ച എത്തിച്ചേരുമെന്നും സെക്രട്ടറി ഫാ. ജിനോ അറിയിച്ചു.

റിപ്പോർട്ട്: പോൾ പീറ്റർ