ബംഗളൂരു: റിന്യൂവല്‍ റിട്രീറ്റ് സെന്ററില്‍ ഫാത്തിമാ ശതാബ്ദി സമാപനവും ദശദിന ജപമാലയും സംയുക്തമായി ഒക്ടോബര്‍ 13ന് ഉച്ചകഴിഞ്ഞു രണ്ടു മണിമുതല്‍ ഏഴുമണിവരെ നടക്കും.
ജപമാലപ്രാര്‍ഥന, ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ഗ്രോട്ടോ പ്രദക്ഷിണം, നേര്‍ച്ച വിതരണം എന്നീ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുമെന്നു ഫാ. ബിനീഷ് മണക്കുന്നേല്‍ സിഎസ്ടി അറിയിച്ചു.
ദശദിന ജപമാല
ബംഗളൂരു: റിന്യൂവല്‍ റിട്രീറ്റ് സെന്റര്‍ ജപമാല ആചരണം ഒക്ടോബര്‍ നാലു മുതല്‍ 13 വരെ നടക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 06.10നും ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 05.45നും പരിശുദ്ധ ജപമാലയും തുടര്‍ന്ന് ദിവ്യബലിയും ഉണ്ടായിരിക്കും.
ഫാത്തിമാ ശതാബ്ദി സമാപനവും ദശദിന ജപമാല സമാപനവും
10:42 PM Sep 26, 2017 | Deepika.com