+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ത്തി​യു​ടെ നാ​യി​ക​യാ​യി അ​നു ഇ​മ്മാ​നു​വേ​ൽ; ജ​പ്പാ​ൻ ടീ​സ​ർ

കാ​ർ​ത്തി​യെ നാ​യ​ക​നാ​ക്കി രാ​ജു മു​രു​ക​ൻ ര​ച​ന​യും സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ജ​പ്പാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ന​ട​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ പു
കാ​ർ​ത്തി​യു​ടെ നാ​യി​ക​യാ​യി അ​നു ഇ​മ്മാ​നു​വേ​ൽ; ജ​പ്പാ​ൻ ടീ​സ​ർ

കാ​ർ​ത്തി​യെ നാ​യ​ക​നാ​ക്കി രാ​ജു മു​രു​ക​ൻ ര​ച​ന​യും സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ജ​പ്പാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ന​ട​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

വേ​റി​ട്ട ലു​ക്കി​ലാ​ണ് കാ​ർ​ത്തി ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, എ​ന്നീ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മ​ല​യാ​ളി​യാ​യ അ​നു ഇ​മ്മാ​നു​വ​ലാ​ണ് നാ​യി​ക. തെ​ലു​ങ്ക് ന​ട​ൻ സു​നി​ല്‍ ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.



ഡ്രീം ​വാ​രി​യ​ർ പി​ക്ച​ർ​സ് നി​ർ​മി​ക്കു​ന്ന ആ​റാ​മ​ത്തെ കാ​ർ​ത്തി ചി​ത്ര​മാ​ണ് ജ​പ്പാ​ൻ. എ​സ്.​ആ​ർ.​ പ്ര​കാ​ശ് ബാ​ബു, എ​സ്.​ആ​ർ.​ പ്ര​ഭു എ​ന്നി​വ​രാ​ണ് നി​ർ​മാ​ണം. കാ​ർ​ത്തി​യു​ടെ 25-​മ​ത്തെ സി​നി​മ​യാ​യ ജ​പ്പാ​ൻ വ​ലി​യ ബ​ജ​റ്റി​ലാ​ണ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

ഗോ​ലി സോ​ഡ, ക​ടു​ക് എ​ന്നീ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്ത ഛായ​ഗ്രാ​ഹ​ക​ൻ വി​ജ​യ് മി​ൽ​ട​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ജി.​വി. പ്ര​കാ​ശ് കു​മാ​റാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ.

പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ലൂ​ടെ ലോ​ക ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ ര​വി വ​ർ​മ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. അ​ന​ൽ-​അ​ര​സ് സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്നു. പി​ആ​ർ​ഒ: സി.കെ. അ​ജ​യ് കു​മാ​ർ. ചി​ത്രം ദീ​പാ​വ​ലി റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.