+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്റ്റോളിൽ മാർ സ്രാന്പിക്കലിന്‍റെ ഭവന സനർശനം 20 മുതൽ

ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ബ്രിസ്റ്റോളിൽ ഇടയ സന്ദർശനം നടത്തുന്നു. സെപ്റ്റംബർ 20 മുതൽ 26 വരെയാണ് സന്ദർശനം. ഫാ. ഫാൻസുവ പത്തിലും അദ്ദേഹത്തെ അനുഗമിക്
ബ്രിസ്റ്റോളിൽ മാർ സ്രാന്പിക്കലിന്‍റെ ഭവന സനർശനം 20 മുതൽ
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ ബ്രിസ്റ്റോളിൽ ഇടയ സന്ദർശനം നടത്തുന്നു. സെപ്റ്റംബർ 20 മുതൽ 26 വരെയാണ് സന്ദർശനം. ഫാ. ഫാൻസുവ പത്തിലും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

16 കുടുംബ കൂട്ടായ്മകളിലെ മുഴുവൻ ഭവനങ്ങളിലും സന്ദർശനം നടത്തുന്ന മാർ സ്രാന്പിക്കൽ കുടുംബാംഗങ്ങളുമായി വ്യക്തി ബന്ധം സ്ഥാപിക്കുക, കുടുംബങ്ങളിൽ കുഞ്ഞുങ്ങളെയും മാതാപിതാക്കന്മാരേയും നേരിൽ കാണുകയും അവരുടെ ജീവിത സാഹചര്യങ്ങൾ മനസിലാക്കുക തുടങ്ങിയവയാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.