ലണ്ടൻ: ഇന്ത്യയിൽനിന്ന് യുകെയിലേക്ക് ടയർ 2 വിസ അപേക്ഷകളുടെ എണ്ണം ഗണ്യമായി കുറയുന്നു എന്നു സർക്കാർ കണക്ക്. 2017 ജൂണ്‍ വരെയുള്ള ഒരു വർഷം നാലു ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹോം ഓഫീസിന്റെ റിപ്പോർട്ട്.
വിസ സംവിധാനത്തിൽ നിരന്തരം നിബന്ധന വർധിപ്പിക്കുന്നതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തിനു പ്രധാന മാധ്യമമാണ് വിദഗ്ധ തൊഴിലാളികൾക്കുള്ള ടയർ 2 വിസ.
അതേസമയം, 85 ശതനാനം കന്പനികളും ടയർ 2 വിസ വഴിയുള്ള കുടിയേറ്റ പ്രക്രിയ അതി സങ്കീർണമാണെന്നാണ് വിലയിരുത്തുന്നതെന്ന് സർവേയിൽ വ്യക്തമാകുന്നു.
ടയർ 2 വിസ അപേക്ഷകളിൽ കാര്യമായ കുറവ് കാണുന്പോഴും താരതമ്യേന പുതിയ ടയർ 1 ഇൻവെസ്റ്റർ വിസയിൽ താത്പര്യം തുടരുന്നു. 72 ഇന്ത്യക്കാർക്കാണ് 2008 മുതൽ നൽകിയിരിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ