ബോൾട്ടണ്‍: മാഞ്ചസ്റ്ററിനു സമീപം ബോൾട്ടണിലെ പുതിയ തലമുറക്കാർ മുണ്ടും ഷർട്ടും ഇട്ടു സൗത്ത്പോർട്ടിലെ ഫോംബീ ബീച്ചിലെത്തി ജിമിക്കി കമ്മൽ ആടിതിമർത്തപ്പോൾ അതിന്റെ സ്റ്റൈൽ വേറൊരു ലെവലിലെത്തുകയായിരുന്നു. വെള്ളക്കാരു പോലും കയ്യടിച്ചു പോയ കാഴ്ചയായി മാറി.
ജിമിക്കി കമ്മൽ എന്ന പാട്ട് ഇറങ്ങിയതോടെ തീരുമാനിച്ചതാണ് ഇത്തവണത്തെ ഓണം ആഘോഷമാക്കാനുള്ള ഡാൻസിന് ഈ പാട്ട് തന്നെ വേണമെന്നത്. ടീം അംഗങ്ങളെല്ലാം തന്നെ മോഹൻലാൽ ഫാൻസും. ഒപ്പം ലാൽ ജോസിന്റെയും ഷാൻ റഹ്മാനെയും നെഞ്ചിലേറ്റിയവരും. ഒട്ടുംവൈകാതെ പാട്ട് സംഘടിപ്പിച്ചു പ്രാക്ടീസും ഒരുക്കങ്ങളും തയ്യാറെടുപ്പുകളും എല്ലാം ആരംഭിച്ചു. ആദ്യം ഒരു ഡാൻസ് ഐറ്റം എന്ന നിലയിൽ മാത്രമാണ് ചെയ്തതെങ്കിലും പിന്നീടിത് അൽപം വ്യത്യസ്തമാക്കണമെന്ന ചിന്ത ഓരോരുത്തർക്കുമുണ്ടായി.
||
അങ്ങനെ നൂറായിരം ആശയങ്ങളും ചിന്തകളും മനസിൽ വിരിഞ്ഞപ്പോഴാണ് യുഎഇ ഫാൻസിന്റെ ട്രിബ്യൂട്ട് കാണാൻ ഇടയായത്. അപ്പോൾ തന്നെ തീരുമാനിച്ചു ഒരു ഒൗട്ട്ഡോർ ലൊക്കേഷനിൽ പോയി ഒരു ഡാൻസ് കവർ ഫിലിം പോലെ ഷൂട്ട് ചെയ്ത് വീഡിയോ പുറത്തിറക്കാം. ടീം അംഗങ്ങൾ എല്ലാം ഒത്തുച്ചേർന്ന് ആലോചിച്ചപ്പോൾ എല്ലാവരും ഒരു പോലെ സമ്മതിക്കുകയും ചെയ്തതോടെ പിന്നീട് അതിനുള്ള ഒരുക്കങ്ങളായിരുന്നു.
റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ