ആഷ്ഫോർഡ്: ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 13-ാമത് ഓണാഘോഷം ആഷ്ഫോർഡ് നോർട്ടൻ നാച്ച്ബുൾ സ്കൂളിൽ(മാവേലി നഗർ) രാവിലെ 9.45ന് സ്കൂൾ മൈതാനിയിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. ഘോഷയാത്രയ്ക്ക് സോനു സിറിയക്(പ്രസിഡന്റ്), ജോജി കോട്ടക്കൽ(വൈസ് പ്രസിഡന്റ്), രാജീവ് തോമസ്(സെക്രട്ടറി), ലിൻസി അജിത്ത്(ജോ. സെക്രട്ടറി), മനോജ് ജോണ്സൻ(ട്രഷറർ) എന്നിവർ നേതൃത്വം നൽകി. ഘോഷയാത്രയിൽ മാവേലി, പുലികളി, നാടൻ കലാരൂപങ്ങൾ, വിവിധ മതപുരാഹിതരുടെ പ്രഛന്നവേഷങ്ങളും മധു മാരാരും ജോളി ആന്റണിയും ചേർന്നവതരിപ്പിച്ച ചെണ്ടമേളവും അകന്പടി സേവിച്ചു.
തുടർന്ന് ആഷ്ഫോർഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരും മുതിർന്നവരും കൂടി അവതരിപ്പിച്ച കോൽക്കളിയും അന്പതിൽപരം സ്ത്രീകൾ അവതരിപ്പിച്ച മെഗാ തിരുവാതിരിയും ഒൻപതുഗാനങ്ങൾക്ക് അനുസൃതമായി അവതരിപ്പിച്ച ഫ്ളാഷ് മോബിൽ ആഷ്ഫോർഡിലെ ആബാലവൃദ്ധജനങ്ങളും പങ്കെടുത്തു. ഈ പരിപാടികൾ ആഷ്ഫോർഡുകാർക്ക് പുതിയൊരനുഭവമായി. തുടർന്ന് സംഘടനയിലെ കുട്ടികളും സ്ത്രീകളും പുരുഷ·ാരും ചേർന്നു നടത്തിയ വാശിയേറിയ വടംവലി മത്സരം നടന്നു. അത്തപ്പൂക്കള മത്സരത്തിൽ മൂന്നു ടീമുകൾ പങ്കെടുത്തു.
||
സദ്യയ്ക്കുശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ സാഹിത്യകാരിയും ന്യൂഹാം മുൻ സിവിക് മേയറുമായിരുന്ന ഡോ. ഓമന ഗംഗാധരനായിരുന്നു മുഖ്യാതിഥി. സമ്മേളനത്തിൽ സെക്രട്ടറി രാജീവ് തോമസ് സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് മിനി, അലൻ സുനിൽ(യുവജന പ്രതിനിധി) എന്നിവർ ആശംസ പ്രസംഗം നടത്തി. മനോജ് ജോണ്സൻ, മാവേലിയായ ജോജി കോട്ടക്കൽ, ആഗ്ന ബിനായി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്നു ചലച്ചിത്ര സാംസ്കാരിക, രാഷ്ട്രീയ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ ഡോ. ഓമന ഗംഗാധരനെ പ്രസിഡന്റ് പൊന്നാട ചാർത്തിയും അസോസിയേഷന്റെ ഉപഹാരം നൽകിയും ആദരിച്ചു. കഴിഞ്ഞ 11 വർഷം മാവേലിയെ അവതരിപ്പിക്കുന്ന ജോജി കോട്ടക്കലിനെ ഡോ. ഓമന ഗംഗാധരൻ പൊന്നാട ചാർത്തി ആദരിച്ചു. സമ്മേളനത്തിൽ ജോ. സെക്രട്ടറി ലിൻസി അജിത്ത് നന്ദിയും രേഖപ്പെടുത്തി.
ഇംഗ്ലണ്ടിന്റെ ഉദ്യാനമായ കെന്റിലേയും കേരളനാടിന്റെ ചാരുതയാർന്ന സുന്ദരദൃശ്യങ്ങളും കോർത്തിണക്കിയുള്ള എഎംഎയുടെ അവതരണഗാനത്തോടെയും മുപ്പതോളം കലാകാര·ാരും കലാകാരികളും ചേർന്നവതരിപ്പിച്ച രംഗപൂജയോടെയും കലാപരിപാടികൾക്ക് തുടക്കമായി. പൂതപ്പാട്ട്, സ്കിറ്റുകൾ, പദ്യപാരായണം, നടോടിനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ ആവണി 2017ന്റെ സവിശേഷതകളായിരുന്നു.
റിപ്പോർട്ട്: ജോണ്സണ് ആഷ്ഫോർഡ്