+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാഷാമിത്രം പുരസ്കാരം കാരൂർസോമന്

ചുനക്കര: ചാരുംമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് രാജു മോളേത്തിന്‍റെ അദ്ധ്യക്ഷതയിൽ ഓണാഘോഷ മത്സരത്തിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി ശാസ്ത്രസാഹിത്യകായിക രംഗത്
ഭാഷാമിത്രം പുരസ്കാരം കാരൂർസോമന്
ചുനക്കര: ചാരുംമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് രാജു മോളേത്തിന്‍റെ അദ്ധ്യക്ഷതയിൽ ഓണാഘോഷ മത്സരത്തിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കഴിഞ്ഞ നാലര പതിറ്റാണ്ടുകളായി ശാസ്ത്ര-സാഹിത്യ-കായിക രംഗത്ത് ഇംഗ്ലീഷടക്കം 51 ശ്രദ്ധേയങ്ങളായ കൃതികൾ സമ്മാനിച്ച് വിദേശ-സ്വദേശ മാധ്യമങ്ങളിൽ നിരന്തരം എഴുതുന്ന, ഇരുപതു പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചാരുംമൂടിന്‍റെ അക്ഷരനായകൻ കാരൂർസോമന് ലൈബ്രറിയുടെ ഭാഷാമിത്ര പുരസ്കാരം ഭാഷാപണ്ഡിതനും, കേരള ഭാഷാ ഇൻസ്റ്റിറ്റുട്ട് മുൻ ഡയറക്ടറുമായ ഡോ. എം.ആർ. തന്പാൻ സമ്മാനിച്ചു.

കാരൂർ സോമന്‍റെ കാമനയുടെ സ്ത്രീപർവ്വം (ചരിത്രകഥകൾ) കടലിനക്കരെയിക്കരെ (യാത്രാവിവരണം), കാറ്റാടിപ്പൂക്കൾ (ബാലനോവൽ), ഇന്നലെ-ഇന്ന്-നാളെ (സിനിമ ചരിത്രം) ഡോ: എം.ആർ. തന്പാൻ - ഫ്രാൻസിസ് ടി.മാവേലിക്കര, ചുനക്കര ജനാർദ്ദനൻ നായർ, ജോർജ് തഴക്കര, ശ്രീമതി എൻ. ആർ.കൃഷ്ണകുമാരി എന്നിവർക്ക് നല്കി പ്രകാശനം ചെയ്തു. പുസ്തകങ്ങൾ വള്ളികുന്നം രാജേന്ദ്രൻ സദസ്സിന് പരിചയപ്പെടുത്തി. ഇലിപ്പക്കുളം രവീന്ദ്രൻ, ജി. സാം, ഹബീബ് പാറയിൽ ആശംസകൾ അർപ്പിച്ചു. ജഗദീഷ് കരിമുളയ്ക്കൽ കവിതാപാരായണവും ലൈബ്രറി സെക്രട്ടറി ഷൗക്കത്ത് കോട്ടുക്കലിൽ സ്വാഗതവും സലീനസലീം നന്ദിയും പ്രകാശിപ്പിച്ചു.