ലണ്ടൻ: ഇംഗ്ലണ്ടിലെ നസ്രത്തായ വാൽസിംഹാം തീർത്ഥാടനം കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാർഷിക തീർത്ഥാടനം സെപ്റ്റംബർ 24 ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു. 87-ാം പുനരൈക്യ വാർഷികവും ഇതോടനുബന്ധിച്ചു ആഘോഷിക്കുന്നു. യുകെയിലെ മലങ്കര കത്തോലിക്കാ സഭയെ പരി. ദൈവമാതാവിന്റെ തിരുസന്നിധിയിൽ സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ നടന്നുവരുന്നു.
തീർത്ഥാടനം അനുഗ്രഹപ്രദമാക്കുന്നതിന് വിവിധ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. പതിനൊന്നിന് ആരംഭ പ്രാർത്ഥനയോടും ധ്യാനചിന്തയോടും കൂടെ തീർത്ഥാടനത്തിന് ആരംഭം കുറിക്കും. തുടർന്നു പരി. ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള തീർത്ഥാടനയാത്രാ 2.30നു ആഘോഷപൂർവമായ വി. കുർബാന, വചനസന്ദേശം, മധ്യസ്ഥപ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.
യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടൻ, വെസ്റ്റ് ലണ്ടൻ, മാഞ്ചസ്റ്റർ, സൗത്താപ്ടണ്, ഗ്ലാസ്കോ, ഷെഫീൽഡ്, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റർ, ക്രോയിഡോണ്, ലിവർപൂൾ എന്നീ വിഷനുകളിലെ എല്ലാ കുടുംബാംഗങ്ങളുടെയും ഒത്തുചേരലായിരിക്കും വാൽസിംഹാം തീർത്ഥാടനം.
മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാർഷിക ആഘോഷങ്ങളും ഇതോടനുബന്ധിച്ചു കേന്ദ്രീകരിച്ചിരിക്കുന്നു. 1930 സെപ്റ്റംബർ 30ന് ദൈവദാസ·ാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്രപ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യം നടന്നത്. കഴിഞ്ഞ 87 വർഷങ്ങൾ സഭയെ വഴിനടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകും മലങ്കര കത്തോലിക്കാ സഭാ അംഗങ്ങളുടെ കൂടിവരവ്. അതോടൊപ്പം യൂറോപ്പിന്റെ അജപാലന ശുശ്രൂഷയ്ക്കായി ലഭിച്ച അപ്പസ്തോലിക് വിസിറ്റേറ്റർ നിയുക്ത മെത്രാൻ ജോണ് കൊച്ചുതുണ്ടിയിൽ പിതാവിനെയോർത്ത് നന്ദി പറയാനും പരി. ദൈവമാതാവിന്റെ വിമലഹൃദയത്തിൽ യുകെയിലെ മലങ്കര കത്തോലിക്കാ സഭയെ സമർപ്പിക്കാനുമുള്ള അവസരമാകും വാർഷിക തീർത്ഥാടനം. തിരുകർമ്മങ്ങൾക്ക് യുകെ കോർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിലും ചാപ്ലയിൻ ഫാ. രഞ്ചിത്ത് മഠത്തിപ്പറന്പിലും നേതൃത്വം നൽകും.
അഡ്രസ്: National shrine
Friday market place, Walsingham, NR22 6EG
റിപ്പോർട്ട്: ജോണ്സണ് ജോസഫ്