പാരീസ്: ഫ്രാൻസിലെ പ്രശസ്ത ടിവി ചാനൽ ' TV5 MONDE'യുടെ വാർത്താ അവതാരകയും മലയാളിയുമായ നിത്യ പാലിയേക്കര പുതിയൊരു ദൗത്യവുമായി ഇന്ത്യയിലേക്ക്. ഒരു ടെലിവിഷൻ ചാനലിന്റെ നേതൃത്വത്തിൽ ആദ്യമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട 23 നഗരങ്ങളിൽ നിന്നും ചാനലിന്റെ അവതാരകർ തുടർച്ചയായി 25 മണിക്കൂർ തത്സമയ പരിപാടി അവതരിപ്പിക്കുന്നതിൽ നിത്യയും പങ്കെടുക്കുന്നുണ്ട്. മുംബൈ, സിയൂൾ, ലാഹോർ, ബെയ്റൂട്ട് തുടങ്ങി വിവിധ നഗരങ്ങളിൽ നിന്നുമാണ് തത്സമയ സംപ്രേക്ഷണം സാധ്യമാക്കുന്നത്. സെപ്റ്റംബർ 22 ന് വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 11.30 നും ഫ്രഞ്ച് സമയം രാവിലെ എട്ടുനുമാണ് നിത്യ അവതരിപ്പിക്കുന്ന പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.മുംബൈയിൽ നിന്നുള്ള ലൈവ് പ്രോഗാമിൽ എത്തുന്നുന്നത് നിത്യ പാലിയേക്കരയാണ്.
ഫ്രാൻസിലും അമേരിക്കയിലുമായാണ് നിത്യ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് വിവിധ പരസ്യങ്ങളിൽ മോഡൽ വേഷം ലഭിച്ചതോടെ പാരീസുകാരുടെ പ്രയപ്പെട്ടവളായി. ഫ്രാൻസിലെ വിവിധ ചാനലുകളിൽ വാർത്താ അവതാരകയായി പ്രവർത്തിച്ച ശേഷമാണ് TV5 MONDE ചാനലിൽ എത്തിയത്. തൃശൂരിൽ നിന്നും എഴുപതുകളിൽ ഫ്രാൻസിലേക്ക് കുടിയേറിയതാണ് നിത്യയുടെ കുടുംബം, പാരീസിലെ യുനെസ്കോയിൽ ഉദ്യോഗസ്ഥനായിരുന്ന പാലിയേക്കര ലാസർ, സ്റ്റെല്ല ദന്പതികളുടെ മകളായ നിത്യ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ