വിയന്ന: വിയന്നയിലെ സാംസ്കാരിക കൂട്ടായ്മയായ കേരള സമാജം വിയന്നയുടെ ഓണാഘോഷ പരിപാടികൾ വിയന്നയിലെ ഇരുപത്തിയണ്ടാമത്തെ ജില്ലയിലെ ടൗണ്‍ ഹാളിൽ നടന്നു.
||തിരുവാതിര നൃത്തത്തോടെ ആരംഭിച്ച ഓണാഘോഷ പരിപാടികളിലേക്ക് സമാജത്തിന്റെ പ്രസിഡന്റ് ജോസഫ് പെഴുംകാട്ടിൽ ഹൃദ്യമായി സ്വാഗതം ആശംസിച്ചു. ജില്ലാ ഭരണാധികാരി ഏർണസ്റ്റ് നെവറി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ കോണ്‍സുലാർ മിയാങ്ക് ശർമ്മ ഓണാശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് കട്ടപ്പനയിലെ കുട്ടപ്പൻസ് എന്ന് തുടങ്ങിയ നിരവധി നൃത്ത പരിപാടികളും വെളിച്ചം അകലെ എന്ന കോമഡി സ്കിറ്റും ഓണാഘോഷത്തോടനുബന്ധിച്ച് വിയന്ന മലയാളികൾക്കായി സമാജം പ്രവർത്തകർ സമ്മാനിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി തംബോലയും സംഘടിപ്പിച്ചിരുന്നു. സെക്രട്ടറി ജിഷ മുളയ്ക്കൽ കൃതജ്ഞത പ്രസംഗം നടത്തി.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ