സ്റ്റീവനേജ്: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ മാർ ഫ്രാൻസീസ് മാർപ്പാപ്പായുടെ ആശീർവാദവും സ്നേഹ വാത്സല്യവും മുത്തവും നേടി സ്റ്റീവനേജിലെ എസ്ഥേർ അന്ന മെൽവിൻ മോൾ അനുഗ്രഹ നിറവിൽ. തങ്ങളുടെ വത്തിക്കാൻ യാത്ര ദൈവം ഒരുക്കിത്തന്നതാണെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും യാത്രക്ക് വിമാന ടിക്കറ്റ് എടുത്തതുമുതൽ എന്നും ആഗ്രഹിച്ചിരുന്ന ഒരു വലിയ സ്വപ്നം ദൈവം സാധ്യമാക്കിയതിന്റെ അതിയായ സന്തോഷത്തിലും അതിശയത്തിലും ആവേശത്തിലുമാണ് മാതാപിതാക്കളായ മെൽവിനും ടിന്റുവും.
കൊളംബിയ യാത്രക്കിടെ ഫ്രാൻസീസ് പാപ്പയ്ക്ക് അപകടത്തിൽ പരുക്കേറ്റെന്ന വാർത്ത വായിച്ചത് മുതൽ തന്റെ പ്രേക്ഷകർക്കിടയിലൂടെയുള്ള പോപ്പിന്റെ പതിവു മൊബൈൽ യാത്ര ഉണ്ടാവില്ലേ, ഒരു നോക്ക് കാണുവാൻ കഴിയില്ലേ എന്ന ആശങ്കയിലായിരുന്നു മെൽവിനും ടിന്റുവും മോളെയും കൂട്ടി റോമിലേക്ക് പോയതത്രെ. അന്നത്തെ പരുക്കുകളെ തൃണവൽക്കരിച്ചും തന്റെ സമൂഹ ആശീർവ്വാദ പതിവു തെറ്റിക്കാതെ ഫ്രാൻസീസ് പാപ്പാ പ്രേക്ഷകർക്കിടയിലേക്ക് വന്നത് വലിയ ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നാണ് ഇരുവരുടെയും ഭാഷ്യം.
||
പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനക്കു ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തടിച്ചു കൂടുന്ന പതിനായിരങ്ങൾക്കിടയിലൂടെ തന്റെ പേപ്പൽ മൊബൈലിൽ യാത്ര ചെയ്തു കൊണ്ട് ആശീർവ്വാദങ്ങളും, ചുംബനവും തലോടലും, വശ്യമായ ചിരിയും സമ്മാനിച്ചു നീങ്ങുന്പോൾ പോപ്പിന്റെ ഒരു ദർശനത്തിനായി അലമുറയിട്ടു ശ്രദ്ധ ആകർഷിക്കുന്ന ആയിരങ്ങൾക്കിടയിൽ തിങ്ങി ഞെരുങ്ങി നിൽക്കുന്പോൾ നിനച്ചിരിക്കാതെ ഒരു അംഗ രക്ഷകൻ കൊച്ചിനെ ടിന്റുവിന്റെ കയ്യിൽ നിന്നും വാങ്ങി മാർപ്പാപ്പായുടെ കൈയിലേക്ക് കൊടുക്കുകയായിരുന്നുവത്രേ.
കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ചിരുന്ന യേശുനാഥന്റെ പ്രതിപുരുഷൻ കുഞ്ഞുങ്ങളെ കണ്ടാൽ ഏതു തിരക്കിട്ട പേപ്പൽ യാത്രയിലും ആരോഗ്യ പ്രശ്നങ്ങൾ മാനിക്കാതെ എടുത്തു ഉമ്മ വയ്ക്കുന്ന രീതി ഏറെ സന്തോഷത്തിലാണ് മറ്റുള്ളവർ പോലും അനുഭവിക്കുക. ഉന്നതത്തിലിരിക്കുന്പോഴും മാനുഷിക തലത്തിന്റെ അഗാതയിൽ താഴ്ന്നിറങ്ങി സ്നേഹവും ബന്ധവും പങ്കിടുവാനുള്ള അതുല്യ ദൈവീക മാതൃകയാണ് പരിശുദ്ധ പിതാവ് ഇതിലൂടെ നൽകുന്നത്.
’കുട്ടികൾ ദൈവ ദാനമാണെന്നും മതാപിതാക്കൾക്കു വലിയ കടപ്പാടും ഉത്തരവാദിത്വം ഉണ്ടെന്നും’ ഓർമ്മകൾ ഉണർത്തുന്ന പോപ്പിന്റെ വലിയ ആരാധകരാണ് ഇരുവരും. വയനാട്ടിൽ മാനന്തവാടി പയ്യന്പള്ളി കുന്നുംപുറത്ത് കുടുംബാംഗമായ മെൽവിൻ പിതാവും, വയനാട് പുൽപ്പള്ളി പാടിച്ചിറ മുരിക്കൻ കുടുംബാംഗമായ ടിന്റു അമ്മയുമാണ്. ഇരുവരും സ്റ്റീവനേജിൽ ആതുര സേവന രംഗത്താണ് ജോലി നോക്കുന്നത്. എസ്ഥേർ മോളുടെ ഒന്നാം പിറന്നാളാഘോഷം കുറച്ചു ദിവസങ്ങൾക്കു മുന്പാണ് ആഘോഷിച്ചത്. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെയായി നിരവധി പേരുമായി തങ്ങൾക്കു ലഭിച്ച വലിയ അനുഗ്രഹത്തിന്റെ സന്തോഷം പങ്കിടുന്ന തിരക്കിലാണ് മെൽവിനും ടിന്റുവും.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ