ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രട്ടൻ സീറോ മലബാർ രൂപതയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്സവം ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീൻവേ സെന്ററിൽ ഒക്ടോബർ 7ന് നടക്കും. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ കീഴിലുള്ള 19 കുർബാന സെന്ററുകളിലെ പ്രതിഭാശാലികളായ കുട്ടികൾക്കും മുതിർന്നവർക്കും ദൈവവചനം കലാരൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോത്സവം. ഇതിൽ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബർ 4നു നടത്തുന്ന ഗ്രേറ്റ് ബ്രിട്ടണ് എപ്പാർക്കിയൽ ബൈബിൾ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കലോത്സവം ഗ്രീൻവേ സെന്ററുകളിലുമായി 11 സ്റ്റേജുകളിലായി 21ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ കീഴിലുള്ള എല്ലാ കുർബാന സെന്ററുകളിൽ നിന്നും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബർ 24.
രാവിലെ 9ന് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ചു വൈകിട്ട് 6നു പൊതുസമ്മേളനത്തിൽ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി അവസാനിക്കുന്ന ഈ സംരംഭത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ എല്ലാ കുർബാന സെന്ററുകളിൽ നിന്നുള്ളവർ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കലോത്സവം ചെയർമാനായ ഫാ. ജോസ് പൂവനിക്കുന്നേൽ സിഎസ്എസ്ആറും ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടിയും എസ്എംബിസിആർ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും എല്ലാവരോടും സസ്നേഹം ആഹ്വാനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഈ വർഷത്തെ കലോത്സവ ചീഫ് കോർഡിനേറ്റർ റോയി സെബാസ്റ്റ്യൻ(07867701046), വൈസ് കോർഡിനേറ്റർമാരായ ഡോ. ജോസി മാത്യു(കാർഡിഫ്) ,സജി തോമസ്(ഗ്ലോസ്റ്റർ) എന്നിവരുമായി ബന്ധപ്പെടുക.
www.smcgbbiblekalolsavam.com