വിയന്ന: ഓസ്ട്രിയയിലെ സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിക്കാൻ കേരളത്തിന്റെ സ്വന്തം മ്യൂസിക്ക് ബാൻഡ് 'തൈക്കുടം ബ്രിഡ്ജ്' നവംബറിൽ വിയന്നയിൽ എത്തുന്നു. ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ മഹാസമ്മേളനത്തോടനുബന്ധിച്ചാണ് തൈക്കുടത്തിന്റെ സംഗീത സംഘം വിയന്നയിലെത്തുന്നത്.
ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ള്യുഎംഎഫ്) നവംബർ 2, 3 തീയതികളിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ സമ്മേളനത്തിന്റെ സമാപന ദിനം വൈകിട്ട് ആറിനു തൈക്കുടം ബ്രിഡ്ജ് ലൈവ് ആകും.
കണ്വെൻഷൻ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, കോഓർഡിനേറ്റർ വർഗീസ് പഞ്ഞിക്കാരൻ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു.
വിശദ വിവരങ്ങൾക്ക്:
ഫോണ്: 004369911320561 (ഘോഷ് അഞ്ചേരിൽ)
ഇമെയിൽ:wmfglobalmeet@gmail.com
റിപ്പോർട്ട്: ജോബി ആന്റണി