ഉലകനായകൻ കമൽഹാസനും ചിമ്പുവും ഒന്നിക്കുന്നു. ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ദുൽഖർ ചിത്രമൊരുക്കിയ ദേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.
മുഴുനീള ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് കമൽഹാസനാണ്. ലോകേഷ് കനകരാജിന്റെ ‘വിക്ര’ത്തിന് ശേഷം കമല്‍ഹാസനും ആര്. മഹേന്ദ്രനും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്.
The #BLOODandBATTLE begins.#STR48#Ulaganayagan #KamalHaasan #Atman #SilambarasanTR #RKFI56_STR48@ikamalhaasan @SilambarasanTR_ @desingh_dp #Mahendran @RKFI @turmericmediaTM @magizhmandram pic.twitter.com/uMKXoISaoE
— Turmeric Media (@turmericmediaTM) May 22, 2023
ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായി മാറിയേക്കാവുന്ന പ്രൊജക്റ്റിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ നടക്കുകയാണ്. ചിത്രത്തിനായി വൻ മേക്കോവറാണ് ചിന്പു നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ചിമ്പുവിന്റെ 48ാം സിനിമയാണിത്. ഒബേലി എൻ. കൃഷ്ണ സംവിധാനം ചെയ്ത 'പത്ത് തല'യാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ താരത്തിന്റെ ചിത്രം.