എന്നിസ്: വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15,16,17 ( വെള്ളി,ശനി, ഞായർ) ദിവസങ്ങളിൽ കൗണ്ടി ക്ലയറിലെ എന്നിസിലുള്ള, സെന്റ് ഫ്ളനൻസ് കോളേജിൽ വച്ചു നടത്തപ്പെട്ടു റെസിഡൻഷ്യൽ ധ്യാനം സമാപിച്ചു. കുട്ടികൾക്കായ് പ്രതേകം ധ്യനവും ഒരുക്കിയിരുന്നു. പ്രശസ്ത ധ്യാനഗുരു ബ്രദർ സാബു ആറുതൊട്ടിയിൽ നയിച്ച ധ്യാനത്തിൽ ഇരുന്നൂറിൽ കുടുതൽ ആളുകൾ പങ്കെടുത്തു. നിരവധി അത്ഭുത രോഗസൗഖ്യങ്ങൾ സംഭവിച്ചത്തിനു ധ്യാനത്തിൽ സംബന്ധിച്ചവർ സാക്ഷികളായി.
||
സെപ്റ്റംബർ 15ന് തിരുകർമ്മങ്ങൾ കില്ലലൂ രൂപതയിലെ മെത്രാൻ റൈറ്റ് റവ. ബിഷപ്പ് ഫിൻൻറൻ മൊനഹനും, 16ന് തിരുകർമ്മങ്ങൾക്ക് വോയ്സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ പേട്രൻറ് ബിഷപ്പും, കാഷ്യൽ & ഇമിലി രൂപതകളുടെ ആർച്ചു ബിഷപ്പുമായ റവ. കിരണ്‍ ഒറയിലിയും, 17ന് തിരുകർമ്മങ്ങൾക്ക് ലിംറിക്ക് സിറോ മലബാർ സഭയുടെ ചാപ്ലിൻ റവ.ഫാ.റോബിൻ തോമസും നേതൃത്വം നൽകി. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ശുശ്രൂഷകൾ ഞായറാഴ്ച വൈകുന്നേരം സമാപിച്ചു. 2018 നവംബർ ഒന്നുമുതലാണ് ബ്രദർ സാബു ആറുതൊട്ടിലിന്റെ അയർലൻഡിലെ അടുത്ത ധ്യാനം. ധ്യാനത്തിൽ പങ്കെടുത്തവർക്കും ധ്യാന വിജയത്തിനായി പ്രവർത്തിച്ചവർക്കും ഫാ.ജോർജ് അഗസ്റ്റിൻ നന്ദി അറിയിച്ചു.