തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ മലയാളം മിഷൻ 'മാൻ' അസോസിയേഷന് അംഗീകാരം നൽകിയതോടെ നോർത്ത് ഈസ്റ്റ് മലയാളികളുടെ ഇടയിൽ സ്ഥാനം നേടിയ മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ഒരു പൊൻ തൂവൽ കൂടി.
മറുനാടൻ മലയാളികളെ മലയാളം പഠിപ്പിക്കുന്നതിനും മലയാള ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മലയാളം മിഷൻ. യുകെയിൽ തന്നെ മൂന്നോ നാലോ സംഘടനകൾക്കാണ് മലയാളം മിഷൻ ഒൗദ്യോഗികവുമായി അംഗീകാരം നൽകിയിരിക്കുന്നത്. മലയാളം മിഷൻ നിഷ്കർഷിക്കുന്ന നിബന്ധനകളും യോഗ്യതകളും ഉള്ളതിനാലാണ് 'മാൻ' അസോസിയേഷന് ഈ അംഗീകാരം ലഭിക്കാൻ ഇടയായത്.
യുകെയിലെ മലയാളം മിഷന്റെ പ്രവർത്തനങ്ങളുടെ ഒൗദ്യോഗിക ഉദ്ഘാടനം ഈ ശനിയാഴ്ച യുകെ സന്ദർശനം നടത്തുന്ന കേരള സാംസ്കാരിക വകുപ്പുമന്ത്രി എ.കെ ബാലൻ ലണ്ടനിൽ നിർവഹിക്കും. കേരളത്തിൽ നിന്നും യുകെയിൽ സന്ദർശനം നടത്തുന്ന എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കും. മാൻ അസോസിയേഷനെ പ്രതിനിധീകരിച്ചുള്ള ഭാരവാഹിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും . അധികം വൈകാതെ തന്നെ ന്യൂകാസിൽ കേന്ദ്രീകരിച്ചു മലയാളം മിഷന്റെ നിബന്ധനകൾക്ക് അനുസരിച്ചും ,സിലബസും റിസോഷ്സസും ഉപയോഗിച്ചുള്ള പഠന ക്ലാസുകൾ ആരംഭിക്കുമെന്ന് മാൻ ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ