ബംഗളൂരു: കൈരളീ നികേതൻ എജ്യുക്കേഷൻ ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആഘോഷിച്ചു . ബന്നാർഘട്ട റോഡ് റേഡിയൻറ് റിസോർട്ടിൽ നടന്ന പരിപാടികൾ കെഎന്ഇ ട്രസ്റ്റ് പ്രസിഡൻറ് പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. കഐൻഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ രാജഗോപാൽ, കേരളസമാജം ജനറൽസെക്രട്ടറി റജികുമാർ, ട്രസ്റ്റിമാരായ രാജശേഖരൻ, വിനേഷ്, ആർ.ജെ.നായർ , രാധാ രാജഗോപാൽ, എം.ഹനീഫ് എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പ്രധാനാധ്യാപകരായ ലിസിയാമ്മ ലൂക്കോസ്, കൃഷ്ണ , ഗിരിജ ഋഷികേശ്, സന്ദീപ് , രാഗിത രാജേന്ദ്രൻ എന്നിവരെ ആദരിച്ചു. ഒരുദിവസം നീണ്ടുനിന്ന പരിശീലന പരിപാടിക്ക് പ്രശസ്ത പരിശീലക രാജാത്തി സുബ്രഹ്മണ്യം, ദിവ്യ മഹീന്ദ്ര എന്നിവർ നേതൃത്വം നൽകി.
കെഎന്ഇ ട്രസ്റ്റ് അധ്യാപക ദിനാഘോഷം
04:12 PM Sep 19, 2017 | Deepika.com