വിയന്ന: ഓസ്ട്രിയയുടെ സാഹചര്യത്തിൽ സ്വന്തം വീട്ടുവളപ്പിലോ, മറ്റു സ്ഥലങ്ങളിലോ കൃഷി ചെയ്ത് വിജയം വരിച്ചവർക്ക് കർഷകശ്രീ, കർഷക മിത്ര പുരസ്കാരങ്ങൾ നൽകാൻ പ്രവാസി കേരള കോണ്‍ഗ്രസിന്റെ ഓസ്ട്രിയ യുണിറ്റ് തീരുമാനിച്ചു.
മലയാളികളുടെ പരിശ്രമങ്ങൾക്ക് ആദരവ് നൽകി സംഘടിപ്പിക്കുന്ന സമ്മേളനം 2017 ഒക്ടോബർ 14നു വിയന്നയിൽ നടക്കും. കേരളം കോണ്‍ഗ്രസിന്റെ പ്രവർത്തകർ കഴിഞ്ഞ വർഷവും സമ്മാനചടങ്ങിൽ കർഷകരെയും വിദ്യാർത്ഥികളെയും പുരസ്കാരം നൽകി ആദരിച്ചിരുന്നു.
അതേസമയം ഈ വർഷം മത്തൂറ പ്ലസ്ടു പാസായ എല്ലാ കുട്ടികളേയും തദവസരത്തിൽ ആദരിക്കാനും, പുരസ്കാരങ്ങൾ സമ്മാനിക്കാനും യോഗം തീരുമാനിച്ചട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമുള്ള മത്തൂറ വിജയിച്ച വിദ്യാർത്ഥികളോ അവരുടെ മാതാപിതാക്കളോ പ്രവാസി കേരള കോണ്‍ഗ്രസിന്റെ പ്രവർത്തകരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചട്ടുണ്ട്.
അവറാച്ചൻ കരിപ്പക്കാട്ട്, ജോർജ് ഐക്കരേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കർഷക അവാർഡു ജേതാക്കളെ തെരഞ്ഞെടുക്കും. വിശദവിവരങ്ങൾക്ക്: 069911687982, 0677 61123671
റിപ്പോർട്ട്: ജോബി ആന്റണി