മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷം കേരളീയ തനിമയിലും, സംസ്കാരത്തിലും നിന്ന് കൊണ്ട് പ്രൗഢഗംഭീരമായി ആഘോഷിച്ചു. കേരളീയ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കുട്ടികളും മുതിർന്നവരുമായ അസോസിയേഷൻ അംഗങ്ങൾ രാവിലെ 10ന് പൂക്കളമിട്ട് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു.
കുട്ടികളുടെയും മുതിർന്നവരുടേയും ഇൻഡോർ മത്സരങ്ങളോടെ തുടങ്ങിയതോടെ കൂടുതൽ ആവേശമായി. അവസാനം വടംവലി മത്സരത്തിലേക്ക് എത്തിയപ്പോൾ ആവേശം അതിന്റെ പാരതമ്യത്തിലെത്തിച്ചേർന്നു.
ഓണസദ്യക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ അകാലത്തിൽ വേർപിരിഞ്ഞ് പോയ പോൾ ജോണിനും, ജോം ലാലിനും ആദരാഞ്ജലി അർപ്പിച്ച് ഒരു നിമിഷം എല്ലാവരും എഴുന്നേറ്റ് നിന്ന് മൗന പ്രാർത്ഥന നടത്തി. സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. ഇതിനിടയിൽ തന്റെ പ്രജകളെ സന്ദർശിക്കുവാനായി മാവേലി തന്പുരാൻ എത്തിച്ചേർന്നു. മാവേലി തന്പുരാനെ തന്റെ പ്രജകൾ എഴുന്നേറ്റ് നിന്ന് വാദ്യമേളങ്ങളുടെ അകന്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് എംഎംസിഎ. പ്രസിഡന്റ് ജോബി മാത്യു യോഗം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ റെജി മീത്തിലേട്ട്, ഉതുപ്പ്.കെ.കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രഷറർ സിബി മാത്യു നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് 2017 2019 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
||
തുടർന്ന് നടന്ന കലാപരിപാടികൾക്ക് ലിസി എബ്രഹാം അവതാരകയായിരുന്നു. കൾച്ചറൽ കോഡിനേറ്റർമാരായ ജനീഷ് കുരുവിള, സുമ ലിജോ എന്നിവർ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ മികച്ച നിലവാരം പുലർത്തി.
കാണികളുടെ കൈയ്യടി ഏറ്റ് വാങ്ങി. തിരുവാതിര, ബോളിവുഡ്, പരന്പരാഗത നൃത്തരൂപങ്ങൾ, ഫാഷൻ ഷോ, ഗാനങ്ങൾ, ഇൻസ്ട്രുമെന്റ് മ്യൂസിക് തുടങ്ങി വിവിധ കലാപ്രകടനങ്ങൾ വേദിയിൽ നിറഞ്ഞാടി. തുടർന്ന് സമ്മാനദാനം നടത്തി. കഴിഞ്ഞ ജിസിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ടിം മാർട്ടിൻ, ആഷ്ലി ജോസ്, സാന്ദ്ര സാബു എന്നിവർക്കും മറ്റെല്ലാ വിജയികൾക്കും ഉപഹാരകൾ വിതരണം ചെയ്തു. എം എം സി എ ട്രോഫിക്ക് വേണ്ടിയും അലീഷാ ജിനോ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള വടംവലി മത്സരങ്ങളിൽ ഒന്നാം സമ്മാനം ബേബി സ്റ്റീഫൻ, ജീനാ റോയി എന്നിവർ ക്യാപ്റ്റൻമാരായ ടീമുകൾ കരസ്ഥമാക്കി. ട്രോഫിയും കാഷ് അവാർഡുമായിരുന്നു സമ്മാനം. രണ്ടാം സമ്മാനം സാബു ചാക്കോ, പ്രീതാ മിന്േറാ എന്നിവർ ക്യാപ്റ്റൻമാരായ ടീമുകളും കരസ്ഥമാക്കി. സ്പോർട്സ് മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.