ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ ഓണാഘോഷം എന്റെ ഓണം പൊന്നോണം 2017 സെപ്റ്റംബർ 24നു രാവിലെ ഒൻപതിനു സാംസകാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ബ്രിസ്റ്റോളിൽ പ്രമുഖ മലയാളി സംഘടനയായ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷന്റെ ( ബ്രിസ്ക)പ്രസിഡന്റ് മനുവേൽ മാത്യു ഉദ്ഘാടനം നിർവഹിക്കും .ചടങ്ങിൽ പ്രമുഖ ചിന്തകനും വാക്മിയുമായ ബ്രിസ്ക മുൻ പ്രസിഡന്റ് കൂടിയായ തോമസ് ജോസഫ് മുഖ്യാഥിതി ആയിരിക്കും. കോസ്മോപോളിറ്റൻ ക്ലബ്ബ് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷനാകുന്ന ചടങ്ങിൽ സെക്രട്ടറി ജി രാജേഷ് സ്വാഗതവും ക്ലബ് പ്രീമിയർ കമ്മിറ്റി അംഗം ഷാജി കൂരാപ്പിള്ളിൽ നന്ദിയും പറയും.
എന്റെ ഓണസ്മൃതികൾ എന്ന പ്രസംഗ പരന്പരയിലെ ആദ്യ പ്രസംഗം തോമസ് ജോസഫ് നിർവഹിക്കും .സാംസകാരിക സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികൾ തിരുവാതിരകളിയോടെ ആരംഭിക്കും. ഗാനമേള, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങി വൈവിധ്യമാർന്ന പ്രകടനങ്ങൾ നടക്കും. അതോടൊപ്പം കുട്ടികളുടെ പ്രസംഗിക്കാനുള്ള കഴിവിനെ പ്രോസാഹിപ്പിക്കാനായി ക്ലബ് ഒരുക്കുന്ന എന്റെ ലോകം, എന്റെ കഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ കുട്ടികൾ സംസാരിക്കും.
ക്ലബ്ബ് അംഗങ്ങളായ വിദ്യാഭാസ രംഗത്ത് മികച്ച വിജയം കാഴ്ചവച്ച കുട്ടികളെ ചടങ്ങിൽ ആദരിക്കും .അതോടൊപ്പം ക്ലബ്ബിന്റെ സ്പോർട്സ് മത്സരങ്ങളിൽ വിജയം നേടിയവർക്ക് സമ്മാനദാനവും തോമസ് ജോസഫ് നിർവഹിക്കും . ഇരുപതോളം വിഭവങ്ങളുമായി ക്ലബ്ബ് ഒരുക്കുന്ന ഓണസദ്യക്ക് ശേഷം വടംവലി , ഉറിയടി തുടങ്ങിയ വിവിധ ഇനം കായിക പരിപാടികളോടെ വൈകുന്നേരം ആറോടെ ഓണാഘോഷത്തിന് തിരശീല വീഴും .
കൂടുതൽ വിവരങ്ങൾക്ക് ഫോണ് whatsapp :07450604620