ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആദരണീയനായ അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പിതാവ് തന്റെ ജീവിത സപര്യയായും, ദൈവീക കർമ്മ പാതയിലെ ദൗത്യവുമായി ഏറ്റെടുത്തിട്ടുള്ള 'അജപാലനത്തോടൊപ്പം സുവിശേഷവൽക്കരണം' എന്ന സൽക്രിയയുടെ ഒന്നാംഘട്ടമെന്ന നിലയിൽ അഖില യുകെ ബൈബിൾ കണ്‍വൻഷനുകൾ സംഘടിപ്പിക്കുന്നു. യുകെയിലെ മുഴുവൻ രൂപതാംഗങ്ങൾക്കും പങ്കെടുക്കുവാൻ സൗകര്യപ്രദമായി എട്ടു മേഖലകളായി തിരിച്ചു കണ്‍വൻഷനുകൾ സംഘടിപ്പിക്കുന്നതുവെന്നതിലും, ഏവരുടെയും വലിയ പ്രതീക്ഷയും അഭിലാഷവുമായ അഭിഷേകാഗ്നി കണ്‍വൻഷനുകൾ തന്നെ അതിനായി ഒരുക്കുന്നതിലും സഭാ മക്കൾ ഏറെ താൽപര്യപൂർവമുള്ള കാത്തിരിപ്പിലാണ്.
കണ്വൻഷൻ കേന്ദ്രങ്ങൾ ദൈവീക ശക്തിയാൽ അനുഗ്രഹങ്ങളുടെ പറുദീസകളായി മാറുവാൻ പിതാവിന്റെ നിർദ്ദേശാനുസരണം പ്രാർത്ഥനാ ഗ്രൂപ്പുകളിലും, കുർബ്ബാന കേന്ദ്രങ്ങളുടെ നേതൃത്വത്തിലും കൂടാതെ എല്ലാ ഭവനങ്ങളിലും അഭിഷേകാഗ്നി കണ്‍വൻഷന്റെ വിജയത്തിനായി പ്രതേകം മദ്ധ്യസ്ഥ പ്രാർത്ഥനകൾ നടത്തി വരുന്നു.
പരിശുദ്ധാൽമ ശുശ്രുഷകളിലെ കാലഘട്ടത്തിലെ ശക്തനായ ധ്യാന ഗുരുവും, തിരുവചനങ്ങളെ അനുഗ്രഹവും, രോഗശാന്തിയും, സാന്ത്വനവും, അഭിഷേകവുമായി ധ്യാന പങ്കാളികളിലേക്ക് ദൈവീക ശക്തിധാരയായി പകരുവാൻ കഴിയുന്ന അനുഗ്രഹീത ശുശ്രുഷകനുമായ സേവ്യർഖാൻ വട്ടായിൽ അച്ചനാണ് എട്ടു റീജിയനുകളിലും ബൈബിൾ കണ്‍വെൻഷനുകൾ നയിക്കുന്നത്.
ലണ്ടൻ റീജിയണൽ കണ്വെൻഷൻ ഒക്ടോബർ മാസം 29 നു ഞായറാഴ്ച ലണ്ടനിലെ പ്രമുഖ വേദികളിലൊന്നായ 'അല്ലിൻസ് പാർക്കി'ൽ നടത്തപ്പെടും.രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെയാണ് കണ്വെൻഷൻ സമയം ക്രമീകരിച്ചിരിക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ, ബ്രെന്റ് വുഡ്, സൗത്താർക്ക് എന്നീ ഇംഗ്ലീഷ് കാത്തലിക്ക് രൂപതകളുടെ പരിധിയിലുള്ള സീറോ മലബാർ കുർബ്ബാന കേന്ദ്രങ്ങളിലെ മുഴുവൻ അംഗങ്ങളും, ഇതര റീജിയണൽ കണ്‍വൻഷനുകളിൽ പങ്കുചേരുവാൻ സാധിക്കാത്ത വിശ്വാസികളും അടക്കം അയ്യായിരത്തിൽപരം ആളുകൾ ഈ ലണ്ടൻ തിരുവചന ശുശ്രുഷയിൽ പങ്കു ചേരും എന്നാണു കരുതുന്നത്.
രോഗ ശാന്തികളുടെ സാന്ത്വനത്തിന്റെയും കുടുംബ ഐക്യത്തിന്റെയും മാനസാന്തരത്തിന്റെയും ക്ഷമയുടെയും തുടങ്ങി നിരവധിയായ അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറക്കപ്പെടുന്ന പരിശുദ്ധാൽമ കൃപാശക്തി പ്രാപിക്കുവാനായി ഒക്ടോബർ 29 നു നടക്കുന്ന ലണ്ടൻ കണ്‍വെൻഷനിലേക്കു ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാൾ ഫാ.തോമസ് പാറയടി, റീജിയണൽ കോർഡിനേറ്റർ ഫാ.സെബാസ്റ്റിയൻ ചാമക്കാലായിൽ, കണ്‍വീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാൻസ് പുതിയകുളങ്ങര എന്നിവരും കണ്വെൻഷൻ സംഘാടക സമിതിയും അറിയിച്ചു.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ