ബംഗളൂരു: കേരളസർക്കാർ പൊതുജനസന്പർക്ക വകുപ്പ് അന്തർസംസ്ഥാന പൊതുജന സന്പർക്ക പരിപാടിയുടെ ഭാഗമായി ബംഗളൂരു ജയമഹൽ പാലസ് ആൻഡ് കണ്വൻഷൻ സെൻററിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക വിനിമയ മേളയിൽ അവതരിപ്പിക്കുന്നതിനായി മലയാളി സംഘങ്ങളിൽ നിന്നും കലാപരിപാടികൾ ക്ഷണിക്കുന്നു. ഒക്ടോബർ 14 മുതൽ 20 വരെ നടക്കുന്ന മേളയിൽ വ്യക്തിഗതമല്ലാത്ത സംഘങ്ങളുടെ പരിപാടികളാണ് ഉൾപ്പെടുത്തുക.
വൈകുന്നേരങ്ങളിൽ ആറു മുതൽ 9.30 വരെയുള്ള സമയത്ത് പരമാവധി ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ളവ ഉൾപ്പെടുത്തും. തുടർച്ചയായതോ ദീർഘമായതോ ആയവ ഉൾപ്പെടുത്തുന്നതല്ല. പരിപാടികൾ അവതരിപ്പിച്ചതിൻറെ സിഡി സഹിതം ലെറ്റർപാഡിൽ അപേക്ഷകൾ ബംഗളൂരു നോർക്ക ഓഫീസർക്ക് നല്കാം. അവസാനതീയതി സെപ്റ്റംബർ 28. പൊതുജന സന്പർക്ക വകുപ്പ് ഡയറക്ടർ പരിപാടികൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
മലയാളി സംഘങ്ങളുടെ കലാപരിപാടികൾ ക്ഷണിക്കുന്നു
03:39 PM Sep 18, 2017 | Deepika.com