രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒ ബേബി’യുടെ ടീസർ റിലീസ് ചെയ്തു. ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും അണി നിരക്കുന്ന ‘ഒ,ബേബി’യുടെ ടീസർ നിഗൂഢത നിറഞ്ഞതാണ്.
ദിലീഷ് പോത്തന്, അഭിഷേക് ശശിധരന്, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. രഞ്ജൻ പ്രമോദും ദിലീഷ് പോത്തനും കൈ കോർക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, നടൻ എം.ജി. സോമന്റെ മകൻ സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഞ്ജന്‍ പ്രമോദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: അരുണ്‍ ചാലില്‍. വരുൺ കൃഷ്ണ, പ്രണവ് ദാസ് ഈണം നൽകുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്തിയത് ലിജിൻ ബാംബിനോ.
സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ്. എക്സിക്യുട്ടിവ് പ്രൊഡ്യൂസർ: രാഹുൽ മേനോൻ. കലാസംവിധാനം: ലിജിനേഷ്. മേക്കപ്പ്: നരസിംഹ സ്വാമി. വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ. ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ സിദ്ധിക്ക് ഹൈദർ. അഡിഷണൽ ക്യാമറ: എ.കെ. മനോജ്. സംഘട്ടനം: ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്.