+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റാഫ്ഫോർഡ്ഷയർ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

സ്റ്റാഫ്ഫോർഡ്ഷയർ: സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളികൾ സെപ്തംബർ പത്താംതീയതി ഞാറാഴ്ച ഓണം ആഘോഷിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് ബ്രോഡ്വെൽ കമ്യൂണിറ്റി സെന്‍ററിൽ നടന്ന ഓണാഘോഷത്തിലേക്കു നിരവധി മലയാളിക
സ്റ്റാഫ്ഫോർഡ്ഷയർ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
സ്റ്റാഫ്ഫോർഡ്ഷയർ: സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളികൾ സെപ്തംബർ പത്താംതീയതി ഞാറാഴ്ച ഓണം ആഘോഷിച്ചു. സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് ബ്രോഡ്വെൽ കമ്യൂണിറ്റി സെന്‍ററിൽ നടന്ന ഓണാഘോഷത്തിലേക്കു നിരവധി മലയാളികൾ എത്തി. രാവിലെ പതിനൊന്നോടെ എല്ലാവർക്കും പങ്കടുക്കുവാൻ ഉതകുന്ന രീതിയിൽ മത്സരങ്ങൾക്കു തുടക്കമായി. ഓണത്തിന് മാറ്റുകൂട്ടുവാൻ വടംവലി കൂടിയായപ്പോൾ ബ്രോഡ്വെൽ കമ്മ്യൂണിറ്റി സെന്‍റർ ഒരു കൊച്ചു കേരളമായി മാറി. വടംവലി അവസാനിച്ചതോടെ ഓണസദ്യയിലേക്കു. എസ് എം എയിലെ വീടുകളിൽ പാകം ചെയ്ത ഓണസദ്യ മികച്ചതായിരുന്നു.

പാട്ടുകളും, പ്രെസ്റ്റൻ ബോയ്സിന്‍റ ചെണ്ടമേളവും, എസ് എം എയിലെ കലാകാരികളുടെ തിരുവാതിരയുമൊക്കെയായി ഓണാഘോഷം പൊടിപൊടിച്ചപ്പോൾ എസ് എം എ യുടെ പ്രസിഡന്‍റ് വിനു ഹോർമിസ് അധിക്ഷ്യനായി സാംസ്കാരിക സമ്മളനം, ഏവർക്കും സ്വാഗതം ഏകി സെക്രട്ടറി ജോബി ജോസ്, വേദിയിൽ ട്രഷറർ വിൻസെന്‍റ് കുര്യാക്കോസ്, യുക്മ പ്രസിഡന്‍റ് മാമൻ ഫിലിപ്പ്, വൈസ് പ്രസിഡന്‍റ് സിജി സോണി, ജോയിന്‍റ് സെക്രെട്ടറി ടോമി ജോസഫ്, മുൻ പ്രസിഡന്‍റ് റിജോ ജോണ്‍ , മുൻ സെക്രട്ടറിയും പിആർഒയുമായ എബിൻ ബേബി, കോണ്‍വെനിർമാരായ ക്രിസ്റ്രി സെബാസ്റ്റ്യൻ, ജോസ് മാത്യു ജിജി ജസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.



തിരുവോണ ദിനത്തിൽ മഹാബലി തന്പുരാൻ തന്‍റ പ്രജകളെക്കാണാൻ വന്നെന്നുള്ള വിശ്വാസം തെറ്റിക്കാത്ത താളമേളകളുടേയും, മുത്തുക്കുടകളുടെയും നോട്ടിങ്ഹാം ബോയ്സിന്‍റെ പുലികളികളും ഒത്തു ചേർന്നു മഹാബലി (ജോയ് ജോസഫ്) തന്പുരാന്‍റ ആഗമനം. പിന്നീട് ഒൗദിയോഗികമായ ഉൽഘടനം പ്രസിഡന്‍റ് വിനു ഹോർമിസ് യുക്മ പ്രസിഡന്‍റ് മാമൻ ഫിലിപ്പ്, മറ്റു ഭാരവാഹികളും ചേർന്നു നിർവഹിച്ചു. ആശംസ നൽകിക്കൊണ്ട് യുക്മ പ്രസിഡന്‍റ് മാമൻ ഫിലിപ്പ്, കോണ്‍വെനീർ ക്രിസ്ടി സെബാസ്റ്റ്യൻ, മനോഹരമായ ഒരു സന്ദെശം നൽകിക്കൊണ്ട് ഷാജിച്ചേട്ടൻ (എബ്രഹാം ടി എബ്രഹാം) എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്എംഎ അംഗമായ യുക്മ പ്രസിഡന്‍റിനെ പൊന്നാട അണിയിച്ചു ആദരിച്ചു. അക്കാദമിക് ലെവലിലും യുക്മ നാഷണൽ മീറ്റിലും കഴിവ് തെളിയിച്ചവരെ എസ് എം എ ആദരിച്ചു വൈസ് പ്രസിഡന്‍റ് സിജി സോണിയുടെ നന്ദി പ്രകാശനത്തോട സാംസ്കാരിക സമ്മളനത്തിനു തിരശീല വീണു.

റിപ്പോർട്ട്: എബിൻ ബേബി