+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

124 മണിക്കൂർ പിന്നിട്ട് ലോകപര്യടനം പൂർത്തിയാക്കി ജർമൻ സ്വദേശി

ബെർലിൻ: 124 മണിക്കൂറിനുള്ളിൽ ലോക പര്യടനം പൂർത്തിയാക്കി ജർമൻ സ്വദേശി ബെർലിനിൽ തിരിച്ചെത്തി. ജർമനിയിലെ ബിൽഡ് ദിനപത്രത്തിന്‍റെ റിപ്പോർട്ടർ മിഷായേൽ ക്വാന്‍റ് ആണ് ഈ അപൂർവ ലോകസഞ്ചാരി. നാലു വൻകരകളും എട്ടു
124 മണിക്കൂർ പിന്നിട്ട് ലോകപര്യടനം പൂർത്തിയാക്കി ജർമൻ സ്വദേശി
ബെർലിൻ: 124 മണിക്കൂറിനുള്ളിൽ ലോക പര്യടനം പൂർത്തിയാക്കി ജർമൻ സ്വദേശി ബെർലിനിൽ തിരിച്ചെത്തി. ജർമനിയിലെ ബിൽഡ് ദിനപത്രത്തിന്‍റെ റിപ്പോർട്ടർ മിഷായേൽ ക്വാന്‍റ് ആണ് ഈ അപൂർവ ലോകസഞ്ചാരി. നാലു വൻകരകളും എട്ടു നഗരങ്ങളുമാണ് ഇത്രയും സമയത്തിനുള്ളിൽ അദ്ദേഹം പിന്നിട്ടത്. 40200 വായു ദൂരമാണ് അദ്ദേഹം പറന്നത്.

ബെർലിനിൽനിന്നും കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.15ന് ആരംഭിച്ച യാത്ര തിങ്കളാഴ്ച രാവിലെ 11.32ന് അവിടെ തന്നെ പൂർത്തിയാക്കി. ആകാശ മാർഗവും റോഡ് മാർഗവും മാത്രമായിരുന്നു യാത്ര. ഏറ്റവും ചെലവ് കുറഞ്ഞ വിമാന ടിക്കറ്റുകൾ എടുത്തു. ഹോട്ടൽ താമസങ്ങൾ ഒഴിവാക്കി. ഒരു ദിവസത്തെ ക്ഷണത്തിനുവേണ്ടിവന്നത് 17 യൂറോയാണ്. യാത്രയുടെ മൊത്തം ചെലവ് 1827 യൂറോയും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ