+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ മലയാളീസ് ബാഡ്മിന്‍റണ്‍ ക്ലബ് ടൂർണമെന്‍റ് നടത്തി

ഡ്യൂസൽഡോർഫ്: മലയാളീസ് ബാഡ്മിന്‍റണ്‍ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ജർമനിയിലെ ഡ്യൂസൽഡോർഫ് കാർസ്റ്റ് ബ്യുറ്റ്ഗൻ ടെസ്പോ സ്പോർട് പാർക്കിൽ സംഘടിപ്പിച്ച മലയാളി ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് വൻ വിജയം.സെപ്റ്റംബ
ജർമനിയിൽ മലയാളീസ് ബാഡ്മിന്‍റണ്‍ ക്ലബ് ടൂർണമെന്‍റ് നടത്തി
ഡ്യൂസൽഡോർഫ്: മലയാളീസ് ബാഡ്മിന്‍റണ്‍ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ജർമനിയിലെ ഡ്യൂസൽഡോർഫ് കാർസ്റ്റ് ബ്യുറ്റ്ഗൻ ടെസ്പോ സ്പോർട് പാർക്കിൽ സംഘടിപ്പിച്ച മലയാളി ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് വൻ വിജയം.

സെപ്റ്റംബർ ഒന്പതിന് രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ നടന്ന ടൂർണമെന്‍റിൽ മ്യൂണിക്ക്, ഫ്രൈബുർഗ്, കാർസ്റൂഹ്, ഡ്യൂസൽഡോർഫ്, ഷ്വോനെക്ക് ഫ്രാങ്ക്ഫർട്ട്, ഡ്യൂസൽഡോർഫ് അമച്വർ എന്നീ ടീമുകളാണ് മാറ്റുരച്ചത്.

ഫൈനലിൽ ഷൈജു, ശബരി എന്നിവരുടെ കാൾസ്റൂഹ് ടീം, ഡെന്നീസ്, ജയ്സ് എന്നിവരുടെ ഡ്യൂസൽഡോർഫിന് തോൽപ്പിച്ച് ചാന്പ്യ·ാരായി. ജോബിൽ, അഖിൽ എന്നിവരുടെ ഫ്രൈബുർഗ് ടീം മൂന്നാം സ്ഥാനവും, ഷാന്േ‍റാ, പ്രവീണ്‍ എന്നിവരുടെ മ്യൂണിക്ക് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.

ജെൻസ് കോയിക്കര, മനോജ് ഓതറ എന്നിവർ പ്രസംഗിച്ചു. തോമസ് കോയിക്കേരിൽ ടൂർണമെന്‍റിന്‍റെ ചട്ടങ്ങളും നിയമങ്ങളും വിശദീകരിച്ചു. ജിഷ്ണു നായർ റഫറിയായി പ്രവർത്തിച്ചു.

ഈ വർഷം മാർച്ചിൽ ആദ്യത്തെ ടൂർണമെന്‍റ് ഫ്രൈബുർഗിൽ നടന്നിരുന്നു. അടുത്ത ടൂർണമെന്‍റ് മ്യൂണിക്കിൽ നടക്കുമെന്ന് ക്യാപ്റ്റൻ ഷാന്‍റോ അറിയിച്ചു. ടൂർണമെന്‍റ് വൻ വിജയമാക്കാൻ സഹായിച്ചതിൽ ഏവർക്കും സംഘാടകരായ ജെൻസ്, തോമസ്, മനോജ് എന്നിവർ നന്ദി അറിയിച്ചു.

ടൂർണ്ണമെന്‍റിനു ശേഷം കളിക്കാരെല്ലാവരുംകൂടി ഡ്യൂസൽഡോർഫിലെ ബ്രൗഹൗസിൽ ഒത്തുചേർന്ന് വിജയാഘോഷവും നടത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ