+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർഗം "പൊന്നോണം 2017’ പ്രൗഢ ഗംഭീരമായി

സ്റ്റീവനേജ്: ലണ്ടൻ റീജണിലെ ഏറ്റവും പ്രശസ്തവും പ്രമുഖവുമായ സർഗം സ്റ്റീവനേജിന്‍റെ "പൊന്നോണം 2017'വിവിധ പരിപാടികളോടെ ആഘോഷിച്ചു. നൂറു കണക്കിന് ആരാധകരുടെ നിറഞ്ഞ കൈയടിയോടെയും ആർപ്പു വിളികളോടെയുമാണ് മ
സർഗം
സ്റ്റീവനേജ്: ലണ്ടൻ റീജണിലെ ഏറ്റവും പ്രശസ്തവും പ്രമുഖവുമായ സർഗം സ്റ്റീവനേജിന്‍റെ "പൊന്നോണം 2017'വിവിധ പരിപാടികളോടെ ആഘോഷിച്ചു. നൂറു കണക്കിന് ആരാധകരുടെ നിറഞ്ഞ കൈയടിയോടെയും ആർപ്പു വിളികളോടെയുമാണ് മാവേലി മന്നനെയും മുഖ്യാതിഥി ശങ്കറിനെയും ബാർക്ലെയ്സ് സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രശസ്ത മലയാള സിനിമാതാരം ശങ്കറും സർഗം ഭാരവാഹികളും ചേർന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

ഓണാഘോഷങ്ങൾ സിനിമാ സൈറ്റുകളിൽ ആഘോഷിക്കപ്പെടേണ്ട നിയോഗമായി സിനിമാ താരങ്ങൾ ഒതുങ്ങുന്പോൾ അതിലെ എക്കാലത്തെയും അവിസ്മരണീയമായി നവോദയയുടെ ന്ധപടയോട്ടം’’ സൈറ്റിലെ മധുരിതമായ ഓർമകൾ പങ്കുവച്ച മുഖ്യാതിഥി പക്ഷെ 8 മണിക്കൂറോളം ഏവരെയും കോരിത്തരിപ്പിക്കുകയും ആസ്വദിക്കുവാനും ആഹ്ളാദിക്കുവാനും സുവർണാവസരം നൽകുകയും ചെയ്ത മികവുറ്റ കലാ വസന്തം’ മുഴുവനും ഇരിപ്പിടത്തിൽ ഇമവെട്ടാതെ ഇരുന്നു ആസ്വദിക്കുകയും ചെയ്തു. സമ്മാന ദാനത്തിനുശേഷം പടയോട്ട’ സൈറ്റിലെ മഹാ തിരുവോണത്തോടൊപ്പം മനസിൽ താലോലിക്കുവാൻ പ്രവാസ ലോകത്തെ ഒരു അവിസ്മരണീയ ഓണാഘോഷം കൂടിയായി സർഗം സ്റ്റീവനേജിന്‍റെതെന്ന് കൂട്ടിചേർത്തപ്പോൾ നിലക്കാത്ത കൈയടികളോടെയാണ് ജനാവലി ശങ്കറിന് നന്ദി പ്രകാശിപ്പിച്ചത്.

ഓണാനുബന്ധ കലാസാംസ്കാരിക പരിപാടികൾക്ക് അരങ്ങൊരുങ്ങിയപ്പോൾ കലാവൈഭവങ്ങൾ’ അദ്ഭുതവും അതിശയവും ഉൗർജ്ജവും പകരുന്നവയായി.
പൂക്കളവും തിരുവാതിരയും പാട്ടുകളും സ്കിറ്റുകളും നൃത്തങ്ങളും സർഗതാളം’ ചെണ്ട ടീമിന്‍റെ അരങ്ങേറ്റവും ഏവരും ആസ്വദിച്ചു. അഞ്ജലി ജേക്കബ് സംവിധാനം ചെയ്ത സംഗീത നൃത്ത ദൃശ്യ വിരുന്ന് പൊന്നോണത്തിലെ ഹൈലൈറ്റായി. സ്റ്റീവനേജിന്‍റെ ഇരു ഡാൻസ് സ്കൂളുകളും ആവേശപൂർവം തങ്ങളുടെ വ്യത്യസ്ത നൃത്ത ശൈലികൾ പുറത്തെടുത്തു. ജിസിഎസ്ഇ യിൽ സ്റ്റെഫി സുനിലും എ ലെവെൽസിൽ ജെയിൻ ജോസിനും ശങ്കർ കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.

പ്രസിഡന്‍റ് കുരുവിള അബ്രാഹം അധ്യക്ഷത വഹിച്ചു. ഷാജി ഫിലിപ്പ്, സെക്രട്ടറി മനോജ് ജോണ്‍ എന്നിവർ പ്രസംഗിച്ചു. കമ്മിറ്റി മെംബർമാരായ ബോസ് ലൂക്കോസ്, ജോസഫ് സ്റ്റീഫൻ,ജോയി ഇരുന്പൻ, സുജ സോയിമോൻ, ഉഷാ നാരായണ്‍, ഹരിദാസൻ, ലാലു,വർഗീസ് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ