+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ കലാകാരന്മാർ മണൽ കൊട്ടാരമൊരുക്കി ഗിന്നസ് ബുക്കിൽ

ബെർലിൻ: ഏറ്റവും ഉയരമുള്ള മണൽകൊട്ടാരമൊരുക്കി ജർമൻ കലാകാര·ാർ ഗിന്നസ് ബുക്കിൽ റിക്കാർഡ് ഭേദിച്ചു. ഇന്ത്യക്കാരനായ മണൽ ശിൽപി സുദർശൻ പട്നായക്കിന്‍റെ നിലവിലുള്ള റിക്കാർഡ് ഒരുപറ്റം കലാകാരന്മാരെ ഉപയോഗിച്ച്
ജർമൻ കലാകാരന്മാർ മണൽ കൊട്ടാരമൊരുക്കി ഗിന്നസ് ബുക്കിൽ
ബെർലിൻ: ഏറ്റവും ഉയരമുള്ള മണൽകൊട്ടാരമൊരുക്കി ജർമൻ കലാകാര·ാർ ഗിന്നസ് ബുക്കിൽ റിക്കാർഡ് ഭേദിച്ചു. ഇന്ത്യക്കാരനായ മണൽ ശിൽപി സുദർശൻ പട്നായക്കിന്‍റെ നിലവിലുള്ള റിക്കാർഡ് ഒരുപറ്റം കലാകാരന്മാരെ ഉപയോഗിച്ച് 16.68 മീറ്റർ ഉയരമുള്ള കൊട്ടാരം ഒരുക്കിയാണ് ജർമനി ഭേദിച്ചത്.

ജർമനിയിലെ ഡ്യൂസ്ബൂർഗിൽ ജർമൻ ട്രാവൽ ഏജൻസിയായ ഷൗഇൻസിലാൻഡ് റൗസണ്‍ ഗാംബിന്‍റെ നേതൃത്വത്തിൽ ആണ് ഈ മണൽ കൊട്ടാരം ഉയർന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കാനായി പീസയിലെ ചരിഞ്ഞ ഗോപുരം, ഏഥൻസിലെ അക്രോപോളിസ് എന്നിവയുടേതടക്കമുള്ള ചിത്രങ്ങൾ കൊണ്ട് ഇത് മനോഹരമായി അലങ്കരിക്കുകയും ചെയ്തു. 3500 ടണ്‍ മണൽ ഉപേയാഗിച്ച് മാസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇതിന്‍റെ പണി പൂർത്തിയാക്കിയത്.

മണൽ ശേഖരിക്കാൻ മാത്രം 168 ട്രക്കുകൾ ഒരാഴ്ചക്കാലം ഓടി. ഒരു വൻ ജനാവലിക്കുമുന്നിൽ ഗിന്നസ് ഉദ്യോഗസ്ഥൻ ജാക്ക് ബ്രോക്ക് ബാങ്ക് ഗിന്നസ് ബുക്ക് റിക്കാർഡ് സ്ഥിരീകരിച്ചു. ലേസർ ടെക്നോളജി ഉപയോഗിച്ചാണ് മണൽശിൽപം പരിശോധിച്ചത്.

2017 ഫെബ്രുവരി പത്തിനാണ് ഒഡിഷയിലെ സുദർശൻ പുരി ബീച്ചിൽ 14.84 മീറ്റർ ഉയരമുള്ള മണൽ കൊട്ടാരം നിർമിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഈ റിക്കാർഡ് ആണ് ഇപ്പോൾ പഴങ്കഥ ആയിരിക്കുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍