+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊ​വീ​നോ​യു​ടെ എ​ആ​ർ​എം; അ​ഞ്ചു​ഭാ​ഷ​യി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ൾ ചേ​ർ​ന്ന് ടീ​സ​ർ റി​ലീ​സ് ചെ​യ്യും

ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ഫാ​ന്‍റ​സി ചി​ത്രം എ​ആ​ര്‍​എ​മ്മി​ന്‍റെ (അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം) ടീ​സ​ര്‍ ഇ​ന്ന് വൈ​കു​ന്നേ​രം പു​റ​ത്തി​റ​ങ്ങും. വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന ചി​ത്ര​ത്ത
ടൊ​വീ​നോ​യു​ടെ എ​ആ​ർ​എം; അ​ഞ്ചു​ഭാ​ഷ​യി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ൾ ചേ​ർ​ന്ന് ടീ​സ​ർ റി​ലീ​സ് ചെ​യ്യും

ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ഫാ​ന്‍റ​സി ചി​ത്രം എ​ആ​ര്‍​എ​മ്മി​ന്‍റെ (അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം) ടീ​സ​ര്‍ ഇ​ന്ന് വൈ​കു​ന്നേ​രം പു​റ​ത്തി​റ​ങ്ങും. വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ന​ട​ന്മാ​രാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ടീ​സ​ർ ന​ട​ൻ പൃ​ഥ്വി​രാ​ജ് പു​റ​ത്തി​റ​ക്കും.

ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പ് ടീ​സ​ര്‍ ഹൃ​ത്വി​ക് റോ​ഷ​ൻ പു​റ​ത്തി​റ​ക്കും. തെ​ലു​ങ്കി​ൽ നാ​നി​യും ക​ന്ന​ട​യി​ൽ ര​ക്ഷി​ത് ഷെ​ട്ടി​യും ടീ​സ​ർ റി​ലീ​സ് ചെ​യ്യും. ത​മി​ഴി​ൽ ന​ട​ൻ ആ​ര്യ​യും സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജു​മാ​ണ് ടീ​സ​ർ റി​ലീ​സ് ചെ​യ്യു​ക.

ജി​തി​ന്‍ ലാ​ലാ​ണ് പാ​ന്‍ ഇ​ന്ത്യ​ന്‍ സി​നി​മ​യാ​യി ഒ​രു​ങ്ങു​ന്ന അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ടൊ​വി​നോ ആ​ദ്യ​മാ​യി ട്രി​പ്പി​ള്‍ റോ​ളി​ല്‍ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ വൈ​കി​ട്ട് ഏ​ഴി​ന് പു​റ​ത്തി​റ​ക്കും.

118 ദി​വ​സം കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ​ത്. മൂ​ന്ന് കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ മൂ​ന്ന് വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് ടൊ​വി​നോ ചി​ത്ര​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക.

മ​ണി​യ​ന്‍, അ​ജ​യ​ന്‍, കു​ഞ്ഞി​ക്കേ​ളു എ​ന്നി​ങ്ങ​നെ​യാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ള്‍. 1900, 1950, 1990 കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ചി​ത്രം ക​ള​രി​ക്ക് പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​യി​രി​ക്കും.