+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്യൻ യൂണിയൻ പരിഷ്കരണത്തിന് സാധ്യത തെളിയുന്നു: ജുങ്കർ

ബ്രസൽസ്: യൂറോപ്പിന് അനുകൂലമായി വീണ്ടും കാറ്റ് വീശിത്തുടങ്ങിയെന്നും യൂണിയൻ പരിഷ്കരണത്തിന് സാധ്യതകൾ തെളിഞ്ഞു വരികയാണെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ക്ലോദ് ജുങ്കർ.യൂറോപ്യൻ സന്പദ്വ്യവസ്ഥ കരുത്
യൂറോപ്യൻ യൂണിയൻ പരിഷ്കരണത്തിന് സാധ്യത തെളിയുന്നു: ജുങ്കർ
ബ്രസൽസ്: യൂറോപ്പിന് അനുകൂലമായി വീണ്ടും കാറ്റ് വീശിത്തുടങ്ങിയെന്നും യൂണിയൻ പരിഷ്കരണത്തിന് സാധ്യതകൾ തെളിഞ്ഞു വരികയാണെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ക്ലോദ് ജുങ്കർ.

യൂറോപ്യൻ സന്പദ്വ്യവസ്ഥ കരുത്ത് തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ്. ബ്രെക്സിറ്റിനെ അതിജീവിക്കാൻ യൂണിയനു സാധിക്കണം. പുതിയ വ്യാപാര കരാറുകൾ പോലുള്ള പരിഷ്കരണ നടപടികൾ അനിവാര്യമാണെന്നും ജുങ്കർ.

യൂറോപ്യൻ യൂണിയന്‍റെ അടിത്തറ തന്നെ പിടിച്ചു കുലുക്കിയ വർഷമായിരുന്നു 2016. എന്നാൽ, എല്ലാ വെല്ലുവിളികളെയും വിജയകരമായി തരണം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളതെന്നും ജുങ്കർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ