+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക സന്പദ് വ്യവസ്ഥയിൽ ജർമനി ഒന്നാം സ്ഥാനത്ത്

ഫ്രാങ്ക്ഫർട്ട്: ലോകരാജ്യങ്ങളുടെ ഏറ്റവും പുതിയ സാന്പത്തിക വിലയിരുത്തൽ പട്ടികയിൽ ജർമനി ട്രിപ്പിൾ എ’ (AAA) സ്ഥാനം നേടി ഒന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളുടെ കടബാധ്യതാ നിരക്ക് 68 ശതമാനം ആണെങ്കിൽ ജർമൻ ബജറ്റി
ലോക സന്പദ് വ്യവസ്ഥയിൽ ജർമനി ഒന്നാം സ്ഥാനത്ത്
ഫ്രാങ്ക്ഫർട്ട്: ലോകരാജ്യങ്ങളുടെ ഏറ്റവും പുതിയ സാന്പത്തിക വിലയിരുത്തൽ പട്ടികയിൽ ജർമനി ട്രിപ്പിൾ എ’ (AAA) സ്ഥാനം നേടി ഒന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളുടെ കടബാധ്യതാ നിരക്ക് 68 ശതമാനം ആണെങ്കിൽ ജർമൻ ബജറ്റിന്‍റെ കടബാധ്യത 41 ശതമാനവുമാണ്. ഈ നിരക്ക് വർഷംതോറും കുറയുകയും ചെയ്യുന്നു.

ലോകത്തിലെ പ്രധാന സാന്പത്തിക വിലയിരുത്തൽ കന്പനികളായ ഫിച്ച്, മൂഡീസ്, സ്റ്റാൻഡാർഡ് ആൻഡ് പൂർസ് എന്നിവർ നടത്തിയ വിശകലനത്തിനു ശേഷം ഏറ്റവും മികച്ച സാന്പത്തിക നിലവാര റെറ്റിംഗ് ആയ "ട്രിപ്പിൾ എ’ആണ് ജർമനിക്ക് നൽകിയത്.

ലോക രാജ്യങ്ങളുടെ സാന്പത്തിക വിലയിരുത്തൽ അനുസരിച്ചാണ് വേൾഡ് ബാങ്ക്, ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട്, വേൾഡ് ട്രെയിഡ് ഓർഗനൈസേഷൻ എന്നിവ ഓരോ രാജ്യങ്ങളുടെ സാന്പത്തിക ഭദ്രത, വ്യവസായ മേഖലയിലെ മുതൽ മുടക്ക് എന്നിവ ശിപാർശ ചെയ്യുന്നത്.

റിപ്പോർട്ട്: ജോർജ് ജോണ്‍