ബംഗളൂരു: കർണാടക കൃഷിമന്ത്രിയും ഹെബ്ബാൾ ബൈട്രായനപുര എംഎൽഎയുമായ കൃഷ്ണബൈരഗൗഡ നിയോജകമണ്ഡലത്തിലെ മുഴുവൻ മലയാളി സംഘടനകളെയും സാമുദായിക സംഘടനകളെയും കോർത്തിണക്കി നടത്തുന്ന ഓണാഘോഷം 16ന് രാവിലെ 10.30 മുതൽ ഹെബ്ബാൾ സഹകാരനഗർ കൊടിഹള്ളി ഗേറ്റിനടുത്തുള്ള ഗുൻഡാൻജനേയസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.
കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, നടി ശാന്തികൃഷ്ണ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
കർണാടകയിലെ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക മതനേതാക്ക·ാർ പരിപാടിയിൽ പങ്കെടുക്കും.
മുപ്പതോളം മലയാളി സംഘടനകൾ ആഘോഷത്തിൽ പങ്കാളികളാകും. ആഘോഷത്തോടനുബന്ധിച്ച് ചെണ്ടമേളം, തിരുവാതിര, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. ബംഗളൂരു ശ്രുതി ഓർക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും. കേരളത്തിന്റെ പ്രത്യേകതകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിവിധ സ്റ്റാളുകളും ഉണ്ടാകും. ആഘോഷത്തിന്റെ ഭാഗമായ ഓണസദ്യയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 11നു മുന്പായി ഓഡിറ്റോറിയത്തിൽഎത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, ഫോണ്: 9632524264, 9448019005.
ബൈട്രായനപുര മണ്ഡലം ഓണാഘോഷം 16ന്
09:59 PM Sep 14, 2017 | Deepika.com