കൈരളീ നികേതൻ ഓണാഘോഷം
07:22 PM Sep 12, 2017 | Deepika.com
ബംഗളൂരു: അൾസൂർ മാരപ്പ റോഡ് കൈരളീ നികേതൻ പ്രൈമറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇന്ദിരാമ്മ പരിപാടികൾക്ക് നേതൃത്വം നൽകി. കഐൻഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ രാജഗോപാൽ, കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി പൂക്കളമത്സരവും ഓണസദ്യയും നടന്നു.