+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​വി​ത്ര ലോ​കേ​ഷു​മാ​യു​ള്ള പ്ര​ണ​യം സി​നി​മ​യാ​ക്കി ന​രേ​ഷ്; ട്രെ​യി​ല​ർ

ന​ടി പ​വി​ത്ര ലോ​കേ​ഷു​മാ​യു​ള്ള ന​ട​ൻ ന​രേ​ഷി​ന്‍റെ വി​വാ​ഹം ഏ​റെ വി​വാ​ദ​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളും സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും ജീ​വി​ത​വും സി​നി​മ ആ​ക്കി​യ
പ​വി​ത്ര ലോ​കേ​ഷു​മാ​യു​ള്ള പ്ര​ണ​യം സി​നി​മ​യാ​ക്കി ന​രേ​ഷ്; ട്രെ​യി​ല​ർ

ന​ടി പ​വി​ത്ര ലോ​കേ​ഷു​മാ​യു​ള്ള ന​ട​ൻ ന​രേ​ഷി​ന്‍റെ വി​വാ​ഹം ഏ​റെ വി​വാ​ദ​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളും സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും ജീ​വി​ത​വും സി​നി​മ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്.

മ​ല്ലി പെ​ല്ലി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എം.​എ​സ്. രാ​ജു​വാ​ണ്. പ​വി​ത്ര​യും ന​രേ​ഷും ത​ന്നെ​യാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്തു.



വ​നി​ത വി​ജ​യ​കു​മാ​റും ചി​ത്ര​ത്തി​ലൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ന​രേ​ഷി​ന്‍റെ മൂ​ന്നാം ഭാ​ര്യ​യാ​യി​രു​ന്ന ര​മ്യ ര​ഘു​പ​തി​യാ​ണ് വ​നി​ത​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് പ്ര​ചോ​ദ​ന​മെ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന.



ന​രേ​ഷും പ​വി​ത്ര​യു​മാ​യു​ള്ള ബ​ന്ധ​ത്തെ എ​തി​ർ​ത്തി​രു​ന്ന ര​മ്യ ര​ഘു​പ​തി ഇ​രു​വ​രെ​യും പി​ന്തു​ട​ർ​ന്ന് ഹോ​ട്ട​ലി​ലെ​ത്തി ചെ​രു​പ്പൂ​രി ത​ല്ലാ​നൊ​രു​ങ്ങി​യ സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇ​തേ രം​ഗം ഈ ​ടീ​സ​റി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​രേ​ഷ് ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണ​വും.

63 കാ​ര​നാ​യ ന​രേ​ഷി​ന്‍റെ നാ​ലാം വി​വാ​ഹ​വും 44കാ​രി​യാ​യ പ​വി​ത്ര​യു​ടെ ര​ണ്ടാം വി​വാ​ഹ​വു​മാ​ണി​ത്. സോ​ഫ്റ്റ്‌​വ​യ​ർ എ​ഞ്ചി​നീ​യ​റാ​യി​രു​ന്നു പ​വി​ത്ര​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്.



അ​യാ​ളു​മാ​യി വി​വാ​ഹ​മോ​ചി​ത​യായ ശേ​ഷം ന​ട​ൻ സു​ചേ​ന്ദ്ര പ്ര​സാ​ദു​മാ​യി ലി​വിം​ഗ് ഇ​ൻ റി​ലേ​ഷ​ൻ​ഷി​പ്പി​ലാ​യി​രു​ന്നു പ​വി​ത്ര. പി​ന്നീ​ട് 2018ൽ ​ഇ​വ​ർ പി​രി​ഞ്ഞു. തു​ട​ർ​ന്നാ​ണ് ന​രേ​ഷു​മാ​യി അ​ടു​ക്കു​ന്ന​ത്.