അമ്മയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ടൊവീനോ തോമസ്. തന്നിലെ അനുകമ്പയുടെയും സ്നേഹത്തിന്റെയും നന്മയുടെയും പ്രഭവസ്ഥാനം അമ്മയാണെന്ന് ടൊവീനോ പറയുന്നു. അമ്മയുടെ മനോഹരചിത്രം പങ്കുവച്ചാണ് താരം അമ്മയ്ക്ക് ജൻമദിനാശംസകൾ നേർന്നത്.
മാതൃദിനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇന്നാണ് ഞാൻ മാതൃദിനം ആഘോഷിക്കുന്നത്. എന്റെ അമ്മ ആരാണെന്നുള്ളത് നിങ്ങൾക്ക് ഈ ഫോട്ടോയിൽ കാണാൻ കഴിയും. സ്നേഹത്തിന്റെയും അനുകമ്പയുടെയും കരുതലിന്റെയും നന്മയുടെയും എന്തെങ്കിലും അംശം എന്നിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടെങ്കിൽ അതിന്റെ ഉറവിടം എന്റെ അമ്മയാണ്.
അമ്മയോടൊപ്പം കുറച്ചു സമയം കൂടി ചെലവഴിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ ഒരു ദിവസം കൂടുതൽ താമസിച്ചിരുന്നു, അത് എല്ലായ്പ്പോഴും അങ്ങനെയാണ്. ജന്മദിനാശംസകൾ അമ്മ. ടൊവീനോ കുറിച്ചു.
ഇരിങ്ങാലക്കുട സ്വദേശി അഡ്വ. ഇല്ലിക്കൽ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനാണ് ടൊവീനോ. ടിംഗ്സ്റ്റൺ തോമസ്, ധന്യ തോമസ് എന്നിവരാണ് സഹോദരങ്ങൾ. 2014ലായിരുന്നു ടൊവീനോയുടെ വിവാഹം.