+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘നോ പറഞ്ഞാൽ പിന്നെ ശത്രുക്കളായി’

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അതിഥി രവി. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് താരം. ഇതിനിടെ നൽകിയ അഭിമുഖത്തിൽ അതിഥി പറഞ്ഞ വാക്കുകൾ ശ
‘നോ പറഞ്ഞാൽ പിന്നെ ശത്രുക്കളായി’

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അതിഥി രവി. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കുകളിലാണ് താരം. ഇതിനിടെ നൽകിയ അഭിമുഖത്തിൽ അതിഥി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. നോ പറയേണ്ടിടത്ത് പറയണമെന്നും ഇപ്പോൾ നിരവധി അവസരങ്ങൾ ഉണ്ടെന്നും അതിഥി പറയുന്നു.

മുന്പൊരു സിനിമയിലേക്ക് വിളിച്ചിരുന്നു. അന്ന് ഞാൻ നോ പറഞ്ഞിരുന്നു. എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞായിരുന്നു ഒഴിവായത്. എന്നാൽ ഒരു ഈഗോയുമില്ലാതെ അദ്ദേഹം എന്നെ അടുത്ത സിനിമയിലേക്ക് വിളിച്ചു. സാധാരണ ഒരു നടി നോ പറഞ്ഞാൽ ഇനി അവളെ വിളിക്കണ്ട എന്ന് പറയുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. അങ്ങനെ പറഞ്ഞാൽ ശത്രു ആയിട്ട് കാണുന്ന ആളുകളുണ്ട്. .

നോ പറയേണ്ടിടത്ത് നോ പറയണം. ഇനി അവസരങ്ങൾ വരില്ല. വിളിക്കില്ല എന്നൊന്നും വിചാരിക്കേണ്ട കാര്യമില്ല. ഇപ്പോൾ ഒരുപാട് അവസരങ്ങൾ ഉണ്ട്. പണ്ടൊക്കെ അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ ഈ ടീം അല്ലെങ്കിൽ മറ്റൊരു ടീം. ഒരുപാട് സിനിമകളും ഇറങ്ങുന്നുണ്ട്. ഒന്നുമില്ലാത്തപ്പോൾ ഞാൻ ഷോർട്ട് ഫിലിം വരെ ചെയ്തിട്ടുണ്ട്. അതിനുള്ള ഗട്ട്സ് ഉണ്ടായാൽ മതി. പേടിക്കേണ്ട കാര്യമില്ല. പിന്നെ എല്ലാം വന്നോളും.

സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഇപ്പോൾ വല്ല കല്യാണവും കഴിച്ചു പോയേനെ. എന്നാൽ ഇപ്പോൾ കല്യാണത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ല. ചിലർ കല്യാണം കഴിഞ്ഞാൽ ഫ്രീഡം പോകുമെന്ന് പറയുന്നവരുണ്ട്.

പല നല്ല അനുഭവങ്ങളും വിവാഹശേഷമാണെന്ന് പറയുന്നവരുമുണ്ട്. ആ ഭാഗത്തേക്കേ പോകേണ്ടെന്ന് പറയുന്നവരുണ്ട്. അതുകൊണ്ട് ഇപ്പോൾ ഏതാണ് ശരി ഏതാണ് വേണ്ടത് എന്ന ചിന്തയിലാണ്, രണ്ടിന്‍റെയും നടുക്ക് ആണ്. വിവാഹം ഒരു വൈവ എക്സാം പോലെയാണെന്നും താരം പറഞ്ഞു.