+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശ്വൻ മലയനായി ജിജോഗോപിയുടെ പകർന്നാട്ടം; തിറയാട്ടം തിയറ്ററുകളിലേക്ക്

തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായി അവതരിപ്പിച്ച വിശ്വൻ മലയന്‍റെ കഥയുമായി തിറയാട്ടം എന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യവിരുന്നുമായി എത്തുന്നു. വിശ്വൻ മലയന്‍റെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായി ജ
വിശ്വൻ മലയനായി ജിജോഗോപിയുടെ പകർന്നാട്ടം; തിറയാട്ടം തിയറ്ററുകളിലേക്ക്

തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായി അവതരിപ്പിച്ച വിശ്വൻ മലയന്‍റെ കഥയുമായി തിറയാട്ടം എന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യവിരുന്നുമായി എത്തുന്നു. വിശ്വൻ മലയന്‍റെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായി ജിജോ ഗോപി എത്തുന്നു. സജീവ് കിളികുലം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാജി എ. ആർ നിർമിക്കുന്നു.

നിപ്പ എന്ന ചിത്രത്തിനുശേഷം, ജിജോ ഗോപി നായകനാകുന്ന ചിത്രമാണിത്. മലയാള സിനിമയിൽ ഇതുവരെ ആരും അവതരിപ്പിക്കാത്ത വിശ്വൻ മലയൻ എന്ന തെയ്യക്കാരന്‍റെ വേഷത്തിൽ ജിജോ ഗോപി തിളങ്ങി.

തെയ്യക്കാരന്‍റെ ശരീരഭാഷയിൽ മിന്നുന്ന പ്രകടനം നടത്താൻ ജിജോ ഉപവാസം അനുഷ്ഠിച്ച് തെയ്യം പഠിച്ചു. ദാഹജലംപോലും കുടിക്കാതെ, കോലം കെട്ടി ദിവസങ്ങളോളം ആടി. അതിസങ്കീർണമായ കഥാപാത്രമാണ് വിശ്വൻ മലയൻ.

പ്രശാന്ത് മാധവ് ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിർവഹിക്കുന്നു. സജീവ് കിളികുലം, നിഥിൻ കെ.ചെറിയാൻ എന്നിവരുടെ വരികൾക്ക് സജീവ് കിളികുലം, എബിൻ പള്ളിച്ചൻ എന്നിവർ സംഗീതം പകരുന്നു.

ജിജോ ഗോപി, അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, ടോജോ ഉപ്പുതറ, റിയാസ് എം.ടി, നാദം മുരളി, ശിവദാസൻ മട്ടന്നൂർ, ദീപക് ധർമ്മടം, രാജേന്ദ്രൻ തയാട്ട്, അജയഘോഷ്, സായിവെങ്കിടേഷ്, സുരേഷ് അരങ്ങ്, മുരളി, പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബാബു കൊരട്ടി, ബാബു മുനിയറ, അജിത്ത് പിണറായി, രവി ചീരാറ്റ, വിജേഷ് മുഹമ്മ, രതീഷ് പാനൂർ, സുൽഫിയ, കൃഷ്ണ, ശ്രീകീർത്തി, ഗീത, ഐശ്വര്യ, ഗ്രീഷ്മ, മാസ്റ്റർ നീലകണ്ഠൻ എന്നിവർ അഭിനയിക്കുന്നു.