കേരളസമാജം കായികമേള നടത്തി

02:53 PM Sep 04, 2017 | Deepika.com
ബംഗളൂരു: കേരളസമാജം ഓണഘോഷ പരന്പരയുടെ തുടക്കം കുറിച്ച് കൻറോണ്‍മെൻറ് സോണിൻറെ ആഭിമുഖ്യത്തിൽ കായികമേള സംഘടിപ്പിച്ചു. സുൽത്താൻപാളയ ലാൽ ബഹദൂർ ശാസ്ത്രി ഗവണ്‍മെൻറ് കോളജ് ഗ്രൗണ്ടിൽ നടന്ന കായികമേള കനകനഗർ കോർപറേറ്റർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കേരളസമാജം കൻറോണ്‍മെൻറ് സോണ്‍ ചെയർപേഴ്സണ്‍ രാധ രാജഗോപാൽ അധ്യക്ഷത വഹിച്ചു.

കേരള സമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, അസിസ്റ്റൻറ് സെക്രട്ടറി ജയ്ജോ ജോസഫ്, ഓണാഘോഷ കമ്മിറ്റി ചെയർമാൻ കെ.പി.എസ്. സുരേന്ദർ, സോണ്‍ കണ്‍വീനർ ഹരികുമാർ, മുരളീധരൻ, ജെയ്സണ്‍ ലൂക്കോസ്, യൂത്ത്വിംഗ് ചെയർമാൻ സുജിത് ലാൽ , സുനിത രവി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കായിക മത്സരങ്ങളും വടംവലി മത്സരവും നടന്നു.