+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

19 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ന്നി​ക്കാ​നൊ​രു​ങ്ങി മീ​ര ജാ​സ്മി​നും മാ​ധ​വ​നും

19 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കാ​നൊ​രു​ങ്ങി മീ​ര ജാ​സ്മി​നും മാ​ധ​വ​നും. എ​സ്. ശ​ശി​കാ​ന്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ടെ​സ്റ്റ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വീ​ണ്ടും
19 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ന്നി​ക്കാ​നൊ​രു​ങ്ങി മീ​ര ജാ​സ്മി​നും മാ​ധ​വ​നും

19 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കാ​നൊ​രു​ങ്ങി മീ​ര ജാ​സ്മി​നും മാ​ധ​വ​നും. എ​സ്. ശ​ശി​കാ​ന്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ടെ​സ്റ്റ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. 2002ൽ ​പു​റ​ത്തി​റ​ങ്ങി​യ റ​ൺ, ആ​യു​ധ എ​ഴു​ത്ത് (2004) എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു.

ഇവരെ കൂടാതെ ന​യ​ൻ​താ​ര​യും സി​ദ്ധാ​ർ​ഥും കാ​ളി വെ​ങ്ക​ട്ടും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഗാ​യി​ക ശ​ക്തി​ശ്രീ ഗോ​പാ​ല​ൻ സം​ഗീ​ത സം​വി​ധാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.



ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന സി​നി​മ അ​ടു​ത്ത വ​ർ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. യൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ച​ക്ര​വ​ർ​ത്തി രാ​മ​ച​ന്ദ്ര​യും എ​സ്. ശ​ശി​കാ​ന്തും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.