+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീകരവാദത്തിനെതിരേ ബാഴ്സലോണയിൽ മുസ്ലിംകളുടെ പ്രതിഷേധം

ബാഴ്സലോണ: ബാഴ്സലോണയിൽ ഭീകരാക്രമണമുണ്ടായ സ്ഥലത്തിനടുത്ത് മുസ്ലിം സമൂഹം ഭീകരവാദത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തി. ആൾക്കൂട്ടത്തിനിടയിലേക്ക് വാൻ ഇടിച്ചു കയറ്റിയ ആക്രമണത്തിൽ 13 പേർക്കു ജീവൻ നഷ്ടമായിരുന്
ഭീകരവാദത്തിനെതിരേ ബാഴ്സലോണയിൽ മുസ്ലിംകളുടെ പ്രതിഷേധം
ബാഴ്സലോണ: ബാഴ്സലോണയിൽ ഭീകരാക്രമണമുണ്ടായ സ്ഥലത്തിനടുത്ത് മുസ്ലിം സമൂഹം ഭീകരവാദത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തി. ആൾക്കൂട്ടത്തിനിടയിലേക്ക് വാൻ ഇടിച്ചു കയറ്റിയ ആക്രമണത്തിൽ 13 പേർക്കു ജീവൻ നഷ്ടമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ നൂറുകണക്കിനാളുകളാണ് ബാനറുകളുമായി തടിച്ചു കൂടിയത്.

സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത പ്രകടനത്തിൽ ഭീകരവിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നു കേട്ടു. മുസ്ലിംസ് എഗെയ്ൻസ്റ്റ് ടെററിസം എന്നെഴുതിയ പ്ലക്കാർഡുകളും ഇവർ പ്രദർശിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ