+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ എട്ടിന് ഹോർഷാമിൽ

ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍റെ എട്ടാമത് കലാമേള ഒക്ടോബർ 8 ഞായറാഴ്ച റിഥം മലയാളി അസോസിയേഷൻ ഓഫ് ഹോർഷം ആതിഥേയത്വം വഹിക്കും. യുക്മയുടെ തുടക്കകാലം മുതൽ എല്ലാ കലാമേളകളിലും ശക്തമായ പ്രധാനിത്യം തെളി
യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ എട്ടിന് ഹോർഷാമിൽ
ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍റെ എട്ടാമത് കലാമേള ഒക്ടോബർ 8 ഞായറാഴ്ച റിഥം മലയാളി അസോസിയേഷൻ ഓഫ് ഹോർഷം ആതിഥേയത്വം വഹിക്കും. യുക്മയുടെ തുടക്കകാലം മുതൽ എല്ലാ കലാമേളകളിലും ശക്തമായ പ്രധാനിത്യം തെളിയിച്ചുട്ടുള്ള സൗത്ത് ഈസ്റ്റ് റീജിയൻ 21 അസോസിയേഷനുകളുമായി കൂടുതൽ ശക്തമായാണ് ഈ വർഷത്തെ കലാമേളയ്ക്ക് ഒരുങ്ങുന്നതെന്ന് റിജിയണൽ പ്രസിഡന്‍റ് ലാലു ആന്‍റണി അറിയിച്ചു. റീജിയണൽ കലാമേളയിൽ വിജയികളാകുന്നവർക്ക് 28ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

സൗത്ത് ഈസ്റ്റിലെ ഹോർഷത്താണ് ഈ വർഷത്തെ റീജിയണൽ കലാമേളക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്. നാട്ടിലെ സ്കൂൾ യുവജനോത്സവങ്ങളോട് കിടപിടിക്കുന്ന രീതിയിൽ യുക്മ കാലങ്ങളായി നടത്തുന്ന ദേശീയ കലാമേളയിൽ പങ്കെടുക്കാൻ സൗത്ത് ഈസറ്റിലെ മലയാളി കുട്ടികൾക്ക് ലഭിക്കുന്ന അവസരം വിനിയോഗിക്കുവാൻ യുക്മ സൗത്ത് ഈസ്റ്റിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി കഴിഞ്ഞു എന്ന് റീജിയണൽ സെക്രട്ടറി അജിത് വെണ്മണി അറിയിച്ചു.

കലാമേളയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുവാൻ വേണ്ടി യുക്മ സൗത്ത് ഈസ്റ്റ് റീജിണൽ കമ്മിറ്റി യുടെ പ്രത്യേക യോഗം സെപ്റ്റംബർ 10 2017 ഞായറാഴ്ച ഹോർഷാമിൽ ചേരും. ഹോർഷാമിലെ സെയിന്‍റ് ജോണ്‍സ് ചർച്ച് ഹാളിൽ നാലിന് യോഗം ആരംഭിക്കും. കലാമേള വിഷയങ്ങൾക്കുപുറമെ യുക്മ യൂ ഗ്രാന്‍റ് വിപണനപുരോഗതിയും യോഗത്തിൽ നടക്കും.

റീജണൽ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ റീജിണിൽ നിന്നുമുള്ള യുക്മ ദേശീയ ഭാരവാഹികളും ക്ഷിണിക്കപ്പെട്ട അസോസിയേഷൻ യുക്മ പ്രതിനിധികളും, അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. യുക്മയുടെ ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് യോഗത്തിൽ പങ്കെടുക്കും. കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാൻ റീജിയണിലെ എല്ലാ അസോസിയേഷനുകളുടെയും സാന്നിധ്യ സഹകരണം റീജിയണൽ കമ്മറ്റി അഭ്യർത്ഥിച്ചു.

കലാമേള നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം:

Collyers College , 82 Hurst Rd, Horsham RH12 2EJ

റിപ്പോര്‍ട്ട്: അജിത് വെണ്മണി