+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാഴ്സലോണയിലെ ചരിത്ര സ്മാരകങ്ങൾ തകർക്കാനും ഭീകരർ പദ്ധതിയിട്ടിരുന്നു

ബാഴ്സലോണ: ബാഴ്സലോണയിൽ ഭീകരവാദികൾ നടത്താൻ ഉദ്ദേശിച്ചിരുന്നത് ആക്രമണ പരന്പര. പല ചരിത്ര സ്മാരകങ്ങളും ആക്രമിക്കാൻ അവർ പദ്ധതി തയാറാക്കിയിരുന്നു എന്നും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരു പ്രതി മാഡ്രി
ബാഴ്സലോണയിലെ ചരിത്ര സ്മാരകങ്ങൾ തകർക്കാനും ഭീകരർ പദ്ധതിയിട്ടിരുന്നു
ബാഴ്സലോണ: ബാഴ്സലോണയിൽ ഭീകരവാദികൾ നടത്താൻ ഉദ്ദേശിച്ചിരുന്നത് ആക്രമണ പരന്പര. പല ചരിത്ര സ്മാരകങ്ങളും ആക്രമിക്കാൻ അവർ പദ്ധതി തയാറാക്കിയിരുന്നു എന്നും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരു പ്രതി മാഡ്രിഡ് കോടതിയിൽ വെളിപ്പെടുത്തി.

മുഹമ്മദ് ഹൗലി കെംലാലൻ, ഡ്രിസ് ഒൗകബിർ എന്നിവരെ ഭീകര സംഘടനയിൽ പ്രവർത്തിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സലാ അൽ കരീബ് എന്നൊരു പ്രതി കൂടി കസ്റ്റഡിയിലാണ്. മുഹമ്മദ് ആല്ലാ എന്നയാളെ ജാമ്യത്തിൽ വിട്ടയച്ചു.

രണ്ടുമാസമായി ഭീകരസംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്ന് കെംലാൽ കോടതിയിൽ സമ്മതിച്ചു. ഇവർ ബോംബ് ശേഖരിച്ചു വച്ചിരുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ ഇയാൾക്കു പരുക്കേറ്റിരുന്നു. ബാഴ്സലോണയിലെ ഭീകരാക്രമണത്തിനു പിറ്റേന്നായിരുന്നു ഇത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ