+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഫ്ഗാനിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിയ്ക്കുന്നു; താൽപര്യമില്ലാതെ ജർമനി

ബർലിൻ: അഫ്ഗാനിസ്ഥാനിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ ജർമനി സ്വാഗതം ചെയ്തു. എന്നാൽ, ജർമനി അവിടേക്ക് കൂടുതൽ സൈനികരെ അയയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന
അഫ്ഗാനിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിയ്ക്കുന്നു; താൽപര്യമില്ലാതെ ജർമനി
ബർലിൻ: അഫ്ഗാനിസ്ഥാനിൽ സൈനിക സാന്നിധ്യം വർധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ ജർമനി സ്വാഗതം ചെയ്തു. എന്നാൽ, ജർമനി അവിടേക്ക് കൂടുതൽ സൈനികരെ അയയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വക്താവ് അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍റെ മണ്ണിൽ കൂടുതൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നില്ല എന്നുറപ്പാക്കുക പൊതു ലക്ഷ്യമാണ്. അതിലേക്കുള്ള ശരിയായ നടപടിയാണ് യുഎസ് സ്വീകരിക്കുന്നതെന്നും വക്താവ് അഭിപ്രായപ്പെട്ടു.

പതിനാറു വർഷമായി അഫ്ഗാനിലെ താലിബാൻകാരുമായി ഏറ്റുമുട്ടുന്ന യുഎസ് സൈന്യം അവിടെനിന്നു പിൻമാറും എന്ന രീതിയിലാണ് ട്രംപ് നേരത്തെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നത്. ഇതിനു കടകവിരുദ്ധമായ നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നിലവിൽ നാലായിരം യുഎസ് സൈനികരാണ് അഫ്ഗാനിലുള്ളത്. നാലായിരം പേരെ കൂടി അയയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ജർമനിയിൽനിന്നുള്ള 980 സൈനികരും അവിടെയുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ