കോവെൻട്രി: കോവെട്രിയ്ക്കടുത്തു റഗ്ബിയിൽ താമസിക്കുന്ന ആന്റണി ജോണ് (53 )നിര്യാതനായി. കോവെന്ററി യൂണിവഷ്സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആന്റണി യുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഏതാനും ആഴ്ചകൾക്കിടയിൽ നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ആന്റണിയും കുടുംബവും. ആന്റണിയും പത്നിയും റോയൽ മെയിൽ ജീവനാക്കാരാണ്.
എന്നാൽ കഴിഞ്ഞ ദിവസം സുഹൃത്തുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ നിലത്തു കുഴഞ്ഞു വീഴുകയായിരുന്നുവെന്നു പറയപ്പെടുന്നു. തുടർന്ന് റഗ്ബിക്ക് സമീപമുള്ള കോവെൻട്രി യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കയായിരുന്നു. കാലങ്ങളായി യുകെയിൽ താമസിക്കുന്ന ആന്റണിയുടെ കുടുംബം കൊല്ലം സ്വദേശികളാണ്. ആന്റണിയുടെയുടെയും ഭാര്യയുടെയും കുടുംബ അംഗങ്ങൾ യുകെയിൽ ഉള്ളതിനാൽ സംസ്കാരം ഇവിടെ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ