നടി മഞ്ജു വാര്യർ ഫുള്‍ സ്പ്ലിറ്റ് പോസില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്ന വരികളും ശ്രദ്ധേയമായിരിക്കുകയാണ്. ‘‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്നില്ല...’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കിട്ടത്.
നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ‘സ്വന്തം കാലിൽ നിൽക്കാനും ഇരിക്കാനും പറ്റി’ എന്നാണ് രമേഷ് പിഷാരടിയുടെ കമന്റ്. ആരാധകര്‍ മഞ്ജുവിന്റെ ഈ സൂപ്പര്‍ പവര്‍ ചിത്രം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
പുതിയ ചലഞ്ച് എത്തിയിരിക്കുകയാണ്. എന്നെ ഇതൊക്കെ ചെയ്യാൻ വീണ്ടും പ്രേരിപ്പിക്കുകയാണ് നിങ്ങൾ എന്നാണ് നീരജ് മാധവന്റെ കമന്റ്.
ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് അടുത്തിടെ തിയറ്ററുകളിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍. തമിഴിൽ അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിലും പ്രധാനവേഷത്തിൽ മഞ്ജു എത്തിയിരുന്നു.