ഡബ്ലിൻ: വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഓഗസ്റ്റ് 26ന് (ശനി) നടക്കും. വാട്ടർഫോർഡ് ന്യൂടൗണ്‍ De La Salle College ൽ ആഘോഷപരിപാടികൾ.
ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന തിരുനാൾ കുർബാനക്ക് എസ്എംസിസി കോർക്ക് ചാപ്ലിൻ ഫാ. സിബി അറക്കൽ കാർമികത്വം വഹിക്കും. വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചാപ്ലിൻ ഫാ. ജോണ്‍ ഫിലിപ്പ് തിരുനാൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞും പ്രദക്ഷിണവും നടക്കും.
പൊതുസമ്മേളനം സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ബെനിൽഡ്സ് ചർച്ച് വികാരി ഫാ. ലിയാം പവർ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് ഭരണികുളങ്ങര അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.
റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ